പ്രതിരോധ രംഗത്ത് നിര്‍ണായക പങ്ക് വഹിക്കാനൊരുങ്ങി സ്വകാര്യ മേഖല

പ്രതിരോധ രംഗത്ത് നിര്‍ണായക പങ്ക് വഹിക്കാനൊരുങ്ങി സ്വകാര്യ മേഖല

ന്യൂഡെല്‍ഹി: ഇന്ത്യന്‍ പ്രതിരോധ രംഗത്ത് സ്വകാര്യ നിക്ഷേപം സാധ്യമാക്കുന്നതിന് നിലനിന്നിരുന്ന ഔദ്യോഗികമായ സാങ്കേതിക തടസങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന യോഗമാണ് പദ്ധതിയെ മുന്നോട്ടുകൊണ്ടു പോകുന്നതിനുള്ള നിര്‍ദേശം നല്‍കിയിട്ടുള്ളത്. മൂന്ന് വ്യാവസായിക സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ഇതുസംബന്ധിച്ച കൂടിയാലോചനകള്‍ക്കായി വ്യാഴാഴ്ച കേന്ദ്ര പ്രതിരോധ മന്ത്രാലയം വിളിച്ചിട്ടുണ്ട്. വ്യാഴാഴ്ച നടക്കുന്ന യോഗത്തില്‍ പദ്ധതിയില്‍ വേണ്ട പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷ.

2016 ഫെബ്രുവരി മുതല്‍ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് മോഡലില്‍ എന്ത് നയം പിന്തുടരുമെന്നതു സംബന്ധിച്ച് പ്രതിരോധ മന്ത്രാലയത്തിനകത്തു തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിന്നിരുന്നു. സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പിന്റെ (എസ്പി) ആദ്യ ഘട്ടത്തില്‍ നാല് പ്രൊജക്റ്റുകള്‍ ഏറ്റെടുത്തേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്നസൂചന. പുതിയ അന്തര്‍വാഹിനിയുടെ നിര്‍മാണം, നേവല്‍ യൂട്ടിലിറ്റി ഹെലികോപ്റ്റര്‍, ഏക എന്‍ജിന്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ്, സൈന്യത്തിനു വേണ്ടിയുള്ള കവചിത വാഹനങ്ങള്‍ എന്നിവ ആദ്യ ഘട്ട പദ്ധതികളില്‍ ഉണ്ടായേക്കും. അടിയന്തിര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ഉപകരണങ്ങളുടെ കുറവ് പരിഹരിക്കുന്നതിനും നാവികസേന പദ്ധതിയില്‍ പ്രത്യേക താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്.

Comments

comments

Categories: Top Stories