മറഡോണ അല്‍ ഫുജൈറയുടെ പരിശീലകന്‍

മറഡോണ അല്‍ ഫുജൈറയുടെ പരിശീലകന്‍
ഒരു വര്‍ഷത്തേക്കുള്ള കരാറിലാണ് മറഡോണ ഒപ്പിട്ടിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ
ഉപദേശകന്‍ റാഷിദ് അലി ഗാര്‍സിയ

അബുദാബി: ഫുട്‌ബോള്‍ മാന്ത്രികന്‍ ഡീഗോ മറഡോണയെ യുഎഇയുടെ സെക്കന്‍ഡ് ഡിവിഷന്‍ ഫുട്‌ബോള്‍ ക്ലബ്ബായ അല്‍ ഫുജൈറയുടെ പുതിയ പരിശീലകനായി തെരഞ്ഞെടുത്തു. യുഎഇ ക്ലബ്ബിന്റെ പരിശീലകനായ വിവരം മറഡോണ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

യുഎഇയുടെ രണ്ടാം ഡിവിഷനിലെ അല്‍ ഫുജൈറ എസ്‌സിയുടെ പുതിയ പരിശീലകനാണ് ഞാന്‍ എന്ന വിവരം നിങ്ങളെ അറിയിക്കാന്‍ ആഗ്രഹിക്കുകയാണ്. ഇവയാണ് എന്റെ പുതിയ നിറം-എന്ന കുറിപ്പോടെ ക്ലബ്ബിന്റെ ജേഴ്‌സിയുമായി നില്‍ക്കുന്ന മറഡോണയുടെ ചിത്രം ഉള്‍പ്പടെയാണ് ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചുവപ്പും വെള്ളയും നിറങ്ങളിലുള്ള തന്റെ പേര് പ്രിന്റ് ചെയ്ത 10-ാം നമ്പര്‍ ജേഴ്‌സിയുമായാണ് മറഡോണ നില്‍ക്കുന്നത്.

ഒരു വര്‍ഷത്തേക്കുള്ള കരാറിലാണ് മറഡോണ ഒപ്പിട്ടിരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഉപദേശകന്‍ റാഷിദ് അലി ഗാര്‍സിയ ട്വിറ്ററിലൂടെ അറിയിച്ചു. 2008 മുതല്‍ 2010 വരെ അര്‍ജന്റീനയുടെ ദേശിയ ടീമിനെ നയിച്ചതിന് ശേഷം 2011 മുതല്‍ 2012 വരെ യുഎഇ ക്ലബ്ബായ അല്‍ വസലിന്റെ പരിശീലകനായിരുന്നു മറഡോണ.

Comments

comments

Categories: Sports