വെനസ്വേലയില്‍ ഏകാധിപത്യത്തിന് അവസാനം കുറിക്കുമോ ?

വെനസ്വേലയില്‍ ഏകാധിപത്യത്തിന് അവസാനം കുറിക്കുമോ ?
വെനസ്വേല എന്ന ലാറ്റിനമേരിക്കന്‍ രാജ്യം കഴിഞ്ഞ 18 വര്‍ഷക്കാലം ഏകാധിപത്യത്തിനു
കീഴിലായിരുന്നു. എന്നാല്‍ ജനാധിപത്യം പുനസ്ഥാപിക്കാനുള്ള പ്രക്ഷോഭങ്ങള്‍ക്കു
വേദിയായിരിക്കുകയാണ് രാജ്യമിപ്പോള്‍.ലോകത്തെ ഏറ്റവും വലിയ എണ്ണ ശേഖരമുള്ള
രാജ്യമാണു വെനസ്വേല. പക്ഷേ രാജ്യത്തെ 82 ശതമാനം പേരും ഇന്നു പട്ടിണിയിലാണു
കഴിയുന്നത്. ഭക്ഷ്യക്ഷാമവും, മരുന്നുകളുടെ ലഭ്യത കുറവും രാജ്യത്തെ പൗരന്മാരെ
വേട്ടയാടുകയാണ്. ജനസംഖ്യയുടെ 80 ശതമാനവും പറയുന്നതു അവര്‍ക്ക് ലഭിക്കുന്ന
വരുമാനം കൊണ്ടു ഭക്ഷണം വാങ്ങാന്‍ പോലും തികയുന്നില്ലെന്നാണ്. ആരോഗ്യസുരക്ഷാ
സംവിധാനം തൃപ്തികരമല്ലെന്ന അഭിപ്രായമാണു നാലില്‍ മൂന്ന് പേര്‍ക്കുമുള്ളത്.
സാമ്പത്തികനില അനുദിനം മോശമായി കൊണ്ടിരിക്കുകയാണെന്നതു ഭൂരിഭാഗം ജനതയെയും
ആശങ്കപ്പെടുത്തുന്നു. 

സ്‌പെയ്ന്‍ 1522-ല്‍ കോളനിവത്കരിച്ച തെക്കേ അമേരിക്കന്‍ രാജ്യമാണു വെനസ്വേല. നൂറ്റാണ്ടുകള്‍ നീണ്ട കോളനി ഭരണത്തിന്‍ കീഴില്‍ നരകിച്ചു കഴിഞ്ഞ വെനസ്വേലന്‍ ജനത, ഒടുവില്‍ സ്വാതന്ത്ര്യത്തിനായി പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചു. ലാറ്റിനമേരിക്കയില്‍ സ്വാതന്ത്ര്യത്തിനു വേണ്ടി ആദ്യമായി പ്രക്ഷോഭം ആരംഭിച്ചതും വെനസ്വേലയിലായിരുന്നു. 1810 ഏപ്രില്‍ 19ന് ആരംഭിച്ച പ്രക്ഷോഭങ്ങള്‍ ഒരു വര്‍ഷം പിന്നിട്ട് 1811 ജുലൈ അഞ്ചിലെത്തിയപ്പോള്‍ ലക്ഷ്യം കണ്ടു. ഈ ദിനത്തില്‍ വെനസ്വേല സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 206 വര്‍ഷങ്ങള്‍ക്കു ശേഷം, കഴിഞ്ഞ മാസം രാജ്യം വീണ്ടുമൊരു സ്വാതന്ത്ര്യ സമരത്തിനു തുടക്കമിട്ടിരിക്കുകയാണ്. രണ്ട് നൂറ്റാണ്ട് മുന്‍പ് നടന്ന പ്രക്ഷോഭവും ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭവുമായി ഒരു വ്യത്യാസമുണ്ട്. 1810-ല്‍ സ്പാനിഷ് ഭരണാധികാരികള്‍ക്കെതിരേ വെനസ്വേലന്‍ ജനത നടത്തിയതു സായുധ വിപ്ലവമായിരുന്നെങ്കില്‍ ഇപ്പോള്‍ നടക്കുന്നതു ജനകീയ വിപ്ലവമാണ്.

ലോകത്തെ ഏറ്റവും വലിയ എണ്ണ ശേഖരമുള്ള രാജ്യമാണു വെനസ്വേല. പക്ഷേ രാജ്യത്തെ 82 ശതമാനം പേരും ഇന്നു പട്ടിണിയിലാണു കഴിയുന്നത്. ഭക്ഷ്യക്ഷാമവും, മരുന്നുകളുടെ ലഭ്യത കുറവും രാജ്യത്തെ പൗരന്മാരെ വേട്ടയാടുകയാണ്. ജനസംഖ്യയുടെ 80 ശതമാനവും പറയുന്നതു അവര്‍ക്ക് ലഭിക്കുന്ന വരുമാനം കൊണ്ടു ഭക്ഷണം വാങ്ങാന്‍ പോലും തികയുന്നില്ലെന്നാണ്. ആരോഗ്യസുരക്ഷാ സംവിധാനം തൃപ്തികരമല്ലെന്ന അഭിപ്രായമാണു നാലില്‍ മൂന്ന് പേര്‍ക്കുമുള്ളത്. സാമ്പത്തികനില അനുദിനം മോശമായി കൊണ്ടിരിക്കുകയാണെന്നതു ഭൂരിഭാഗം ജനതയെയും ആശങ്കപ്പെടുത്തുന്നു. 2018-ാടെ വെനസ്വേലയുടെ പണപ്പെരുപ്പം (inflation) 2,000 പിന്നിടുമെന്നാണു ഐഎംഎഫ് പ്രവചിക്കുന്നത്. സാമ്പത്തിക മാന്ദ്യം ഒരുവശത്തു പിടിമുറുക്കുമ്പോള്‍, രാജ്യത്തു കുറ്റകൃത്യ നിരക്ക് വര്‍ധിച്ചുവരികയാണ്. പ്രതിവര്‍ഷം 28,000 കൊലപാതകങ്ങളാണു വെനസ്വേലയില്‍ അരങ്ങേറിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വെനസ്വേലയെ ഇത്രയും മോശം അവസ്ഥയിലാക്കിയ കാരണമെന്താണ് ? ഈ ചോദ്യം ഭരണകൂടത്തിന്റെ നേരേയാണ് ഉയരുന്നത്.

വിന്‍സന്‍ ചര്‍ച്ചിലിന്റെ രാഷ്ട്രീയ കാഴ്ചപ്പാട് ഇവിടെ ശ്രദ്ധേയമാണ്. അദ്ദേഹം പറയുകയുണ്ടായി ‘മറ്റുള്ളവയെ എല്ലാം ഒഴിച്ചു നിര്‍ത്തിയാല്‍ ഭരണ സംവിധാനത്തിന്റെ ഏറ്റവും മോശം രൂപമാണു ജനാധിപത്യമെന്ന്’. ജനാധിപത്യം സാമ്പത്തിക പുരോഗതിക്കോ, രാഷ്ട്രീയ സ്ഥിരതയ്‌ക്കോ അനിവാര്യമല്ലെന്നു ചൈനയും, സിംഗപ്പൂരും, മലേഷ്യയും പിന്നെ മറ്റ് ചില അറബ് രാജ്യങ്ങളും ഉദാഹരണങ്ങളായ നമ്മള്‍ക്കു മുന്‍പിലുണ്ട്. ഈ രാജ്യങ്ങളിലൊന്നും ജനാധിപത്യം വാഴുന്നില്ല. എന്നിട്ടു പോലും സാമ്പത്തിക പുരോഗതിയും രാഷ്ട്രീയ സ്ഥിരതയും ഉണ്ട്. വെനസ്വേലയുടെ കാര്യത്തില്‍ പക്ഷേ സംഭവിച്ചു മറ്റൊന്നാണ്. ജനാധിപത്യത്തില്‍നിന്നും ഏകാധിപത്യത്തിലേക്കു രാജ്യം മാറി. രാജ്യത്ത് എത്രയോ തവണകള്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദ് ചെയ്യപ്പെട്ടിരിക്കുന്നു. വെനസ്വേലയുടെ രാഷ്ട്രീയ, സാമ്പത്തിക അസ്ഥിരതയ്ക്കു കാരണമായതും തെരഞ്ഞെടുപ്പുകള്‍ റദ്ദ് ചെയ്യുന്ന ഏകാധിപത്യ പ്രവണതയുടെ പരിണിത ഫലമായിരിക്കാം.

1997 ജൂലൈയില്‍ വെനസ്വേലയില്‍ ഹ്യൂഗോ ഷാവേസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സംഘടനയാണു ഫിഫ്ത് റിപ്പബ്ലിക് മൂവ്‌മെന്റ്. ഈ സംഘടനയുമായി പ്രവര്‍ത്തിച്ചു 1998ല്‍ ചാവേസ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. അധികാരമേറ്റതിനു ശേഷം അദ്ദേഹം പുതിയ ഒരു ഭരണഘടന തയ്യാറാക്കി. പുനര്‍നിര്‍മിച്ച ഭരണഘടന പ്രകാരം രാജ്യത്തിന്റെ പേര് ബൊളിവേറിയന്‍ റിപ്പബ്ലിക് ഓഫ് വെനസ്വേല എന്നാക്കി മാറ്റി. പുതിയ ഭരണഘടനയില്‍ ഓരോ പൗരന്റെ ജീവിതത്തിലും സൈനിക സേവനം ഒരു സുപ്രധാന ഘടകമായിരുന്നു. തോക്കുകള്‍ കൊണ്ടല്ലാതെ സൈന്യത്തിന് ഒരു രാജ്യത്തിന്റെ പുരോഗതിയില്‍ ധാരാളം ചെയ്യാനുണ്ടെന്നു വിശ്വസിച്ചിരുന്ന നേതാവായിരുന്നു ഷാവേസ്.

ജനാധിപത്യ സ്ഥാപനങ്ങളെ അദ്ദേഹം ഇടിച്ചു പൊളിച്ചു കളഞ്ഞു കൊണ്ട് വെനസ്വേലയുടെ രാഷ്ട്രീയ സംവിധാനങ്ങളെ ഉടച്ചുവാര്‍ത്തു. ഇതാകട്ടെ രാജ്യത്തെ ഭരണസംവിധാനത്തെ ഏകാധിപത്യ ശൈലിയിലേക്കു നയിക്കുകയും ചെയ്തു. കഴിഞ്ഞ 18 വര്‍ഷമായി രാജ്യം സാക്ഷ്യം വഹിച്ചത് ഏകാധിപത്യ ശൈലിയായിരുന്നു. പാര്‍ലമെന്റിനെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും സുപ്രീം കോടതിയെയും സംയോജിപ്പിച്ച് ഇവയുടെ ഭരണമെല്ലാം ഏകാധിപത്യത്തിനു കീഴില്‍ കൊണ്ടുവന്നു. അതിലൂടെ രാജ്യത്ത് അരങ്ങേറുന്ന ഏതു തരം ഭരണവിരുദ്ധ പ്രക്ഷോഭങ്ങളെയും അടിച്ചമര്‍ത്താന്‍ സാധിച്ചു. ഇത് സര്‍ക്കാരിന്റെ പോരായ്മകളെ തിരുത്തുന്നതിനുള്ള അവസരമില്ലാതാക്കി. ഒടുവില്‍ രാജ്യം സമ്പൂര്‍ണ പരാജയമായി മാറുകയും ചെയ്തു.

രാജ്യത്ത് ജനാധിപത്യത്തിനു വേണ്ടി അരങ്ങേറുന്ന പ്രക്ഷോഭം ഈ വര്‍ഷം ഏപ്രില്‍ 19-നു പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ആശയ വൈവിധ്യങ്ങള്‍ മറന്ന് ആദ്യമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചിരിക്കുന്നു. ആറ് മില്യന്‍(ഏകദേശം അറുപത് ലക്ഷം) വെനസ്വേലന്‍ പൗരന്മാര്‍ രാജ്യത്തു സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സുപ്രീം കോടതി വേണമെന്നും, പുതിയ സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് തെരുവിലിറങ്ങിയിരിക്കുകയാണ്. 207 വര്‍ഷങ്ങള്‍ക്കു മുന്‍പു സൈമണ്‍ ബൊളിവറും ഫ്രാന്‍സിസ്‌കോ ഡെ മിറാന്‍ഡയും നയിച്ച വിപ്ലവത്തിന്റെ ഓര്‍മകള്‍ വെനസ്വേലന്‍ ജനതയുടെ മനസിലിപ്പോഴുമുണ്ട്.

Comments

comments

Categories: World