സ്വര്‍ണ്ണത്തിന്റെ ആഗോള ആവശ്യകതയില്‍ ഇടിവ്

സ്വര്‍ണ്ണത്തിന്റെ ആഗോള ആവശ്യകതയില്‍ ഇടിവ്
റെക്കോര്‍ഡ് ഡിമാന്‍ഡ് കുറിച്ച 2016 ആദ്യപാദത്തേക്കാള്‍ 18% ഇടിവാണ് ഈ പാദത്തില്‍
രേഖപ്പെടുത്തിയത്

ന്യൂഡെല്‍ഹി: സ്വര്‍ണ്ണത്തിന്റെ ആഗോള ആവശ്യകതയില്‍ 2017 ആദ്യപാദത്തില്‍ ഇടിവ്. റെക്കോര്‍ഡ് ഡിമാന്‍ഡ് കുറിച്ച 2016 ആദ്യപാദത്തേക്കാള്‍ 18% ഇടിവാണ് ഈ പാദത്തില്‍രേഖപ്പെടുത്തിയത്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ ഏറ്റവും പുതിയ ഗോള്‍ഡ് ഡിമാന്‍ഡ് ട്രെന്‍ഡ്‌സ് റിപ്പോര്‍ട്ടാണ് ഈ വിശകലനം പുറത്തു വിട്ടത്.

സ്വര്‍ണ്ണത്തിന്റെ ആഗോള ഡിമാന്‍ഡ് 1034 ടണ്‍ രേഖപ്പെടുത്തിയപ്പോള്‍, മൊത്തം കണ്‍സ്യൂമര്‍ ഡിമാന്‍ഡ് 4 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി 771 ടണ്ണിലെത്തി. അതേസമയം നിക്ഷേപ ഡിമാന്‍ഡാകട്ടെ 34% ഇടിഞ്ഞ് 399 ടണ്ണിലെത്തി.

ആഗോള വിപണിയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് ഡിമാന്‍ഡ് 1% വര്‍ദ്ധിക്കുന്നതിന് ഈ ക്വാര്‍ട്ടര്‍ സാക്ഷ്യം വഹിച്ചപ്പോള്‍, മൊത്തം സപ്ലൈ 12% കുറഞ്ഞ് 1032 ടണ്ണിലുമെത്തി. ഇടിഎഫുകള്‍ കാര്യമായ വളര്‍ച്ച രേഖപ്പെടുത്താത്തതും കേന്ദ്ര ബാങ്കുകളുടെ ഡിമാന്‍ഡില്‍ കുറവു വന്നതും മൊത്തത്തിലുള്ള ഇടിവിന് കാരണമായി.

ഇന്ത്യന്‍ കണ്‍സ്യൂമര്‍ വിപണിയില്‍ പക്ഷേ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15% വളര്‍ച്ച രേഖപ്പെടുത്തി.

Comments

comments