അവന്യു സൂപ്പര്‍മാര്‍ട്ട്‌സിന് 96.66 കോടി അറ്റലാഭം

അവന്യു സൂപ്പര്‍മാര്‍ട്ട്‌സിന് 96.66 കോടി അറ്റലാഭം

ന്യൂഡെല്‍ഹി: ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഡി-മാര്‍ട്ടിന്റെ മാതൃസ്ഥാപനം അവന്യു സൂപ്പര്‍മാര്‍ട്ട്‌സ് മാര്‍ച്ച് 31 ന് അവസാനിച്ച നാലാംപാദത്തില്‍ 96.66 കോടി രൂപയുടെ അറ്റലാഭം രേഖപ്പെടുത്തി. തൊട്ടുമുന്‍പത്തെ വര്‍ഷം ഇതേകാലയളവില്‍ 65.55 കോടി രൂപയായിരുന്നു ലാഭം. അതോടൊപ്പം കമ്പനിയുടെ മൊത്തം വരുമാനം മുന്‍വര്‍ഷത്തെ ഇതേ പാദത്തിലെ 2,219.67 കോടി രൂപയില്‍ നിന്ന് 40.58 ശതമാനം ഉയര്‍ന്ന് 3,120.49 കോടി രൂപയിലെത്തിയെന്ന് അടുത്തവൃത്തങ്ങള്‍ അറിയിച്ചു.

നടപ്പുവര്‍ഷം മാര്‍ച്ചില്‍ അതിഗംഭീരമായാണ് പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ കമ്പനി ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ചത്. നിലവില്‍ മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക, തെലങ്കാന, തമിഴ്‌നാട്, മധ്യപ്രദേശ്, രാജസ്ഥാന്‍, എന്‍സിആര്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലായി കമ്പനി 131 സ്‌റ്റോറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.

Comments

comments

Categories: Business & Economy