ഫുള്‍ഫില്‍മെന്റ് സെന്ററുകളുമായി ആമസോണ്‍

ഫുള്‍ഫില്‍മെന്റ് സെന്ററുകളുമായി ആമസോണ്‍

ബെംഗളൂരു: ആമസോണ്‍ പുതിയ 14 ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍ (വെയര്‍ഹൗസ്) സ്ഥാപിക്കുന്നു. 41 ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍ സജ്ജീകരിക്കുന്നതിനോടനുബന്ധിച്ചാണ് ഇവയുടെ നിര്‍മാണം. ജൂണ്‍ പാദത്തിന്റെ അവസാനത്തോടെയായിരിക്കും ഈ പുതിയ 14 ഫുള്‍ഫില്‍മെന്റ് സെന്ററുകളും പ്രവര്‍ത്തമാരംഭിക്കുന്നത്. ഇത് പ്രത്യക്ഷത്തില്‍ 5,000 ആള്‍ക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കമ്പനി വ്യക്തമാക്കി. അഹമ്മദാബാദിലെയും ഡെല്‍ഹിയിലെയും ഫുള്‍ഫില്‍മെന്റ് സെന്ററുകളുടെ പ്രാപ്തി വര്‍ദ്ധിപ്പിക്കുന്നുമുണ്ട് കമ്പനി.

പുതിയ സൗകര്യങ്ങള്‍ ആരംഭിക്കുന്നതോടെ ആമസോണിന് നാലു മില്ല്യണ്‍ സ്‌ക്വയര്‍ഫീറ്റ് വ്യാപ്തിയും 13 മില്ല്യണിലധികം ക്യൂബിക്ഫീറ്റ് സംഭരണശേഷിയുമുണ്ടാകും. ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളും കൂടി ചേര്‍ത്ത് 10 സംസ്ഥാനങ്ങളെ കൂടി ഫുള്‍ഫില്‍മെന്റ് സെന്റര്‍ നെറ്റ്‌വര്‍ക്കില്‍ ഉള്‍പ്പെടുത്തുമെന്ന് ആമസോണ്‍ വ്യക്തമാക്കി.

ട്രാന്‍സ്‌പോര്‍ട്ടേഷന്‍, സെക്യൂരിറ്റി സര്‍വ്വീസസ്, ഹോസ്പിറ്റാലിറ്റി, ഹൗസ്‌കീപ്പിംഗ് തുടങ്ങി നിരവധി മേഖലകളില്‍ പരോക്ഷമായ തൊഴിലവസരങ്ങളും ഫുള്‍ഫില്‍മെന്റ് സെന്റര്‍ നെറ്റ്‌വര്‍ക്ക് സൃഷ്ടിക്കും. എഫ്‌സിയില്‍ നിന്നും പാക്കേജിംഗ് ആവശ്യങ്ങള്‍ക്കായി ഒരു പ്രാദേശിക നെറ്റ്‌വര്‍ക്കും ഞങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്- ഇന്ത്യ കസ്റ്റമര്‍ ഫുള്‍ഫില്‍മെന്റ് വൈസ് പ്രസിഡന്റ് അഖില്‍ സക്‌സേന പറഞ്ഞു. കമ്പനിയുടെ ഷിപ്പ്‌മെന്റുകള്‍ വേഗത്തിലാക്കുന്നതിനും പെട്ടെന്നുതന്നെ അത് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതിനും പ്രൈം കാറ്റഗറിയില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങളെ ഉള്‍പ്പെടുത്തുന്നതിനും ഇത് സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ഏറെ മെച്ചപ്പെട്ടതാണെന്ന് ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസ് പറഞ്ഞത് കഴിഞ്ഞയാഴ്ചയാണ്. വില്‍പ്പനക്കാര്‍ക്ക് വേണ്ടിയുള്ള ഫുള്‍ഫില്‍മെന്റ് വ്യാപ്തി 26 ശതമാനം വര്‍ദ്ധിപ്പിക്കുന്നതിനും ഇ വര്‍ഷം കമ്പനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനിയുടെ പുതിയ ഡെലിവറി സെന്ററുകളില്‍ ഏഴെണ്ണം വെറ്റ് ഗുഡ്‌സിനു വേണ്ടിയുള്ളതാണ്. മെട്രോ സിറ്റികളില്‍ വേഗത്തില്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റിയയക്കുന്നതിന് ഇത് സഹായിക്കുന്നു.

Comments

comments

Categories: Business & Economy