എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരു എന്‍ഐഇഎല്‍ഐടി എങ്കിലും വേണം: രവിശങ്കര്‍ പ്രസാദ്

എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരു എന്‍ഐഇഎല്‍ഐടി എങ്കിലും വേണം: രവിശങ്കര്‍ പ്രസാദ്
നൈപുണ്യ ശേഷി വികസന പദ്ധതികളിലൂടെ യുവാക്കളെ ശാക്തീകരിക്കുമെന്ന് മന്ത്രി

ന്യൂഡെല്‍ഹി: ഡിജിറ്റല്‍ രംഗത്ത് ഇന്ത്യയെ കൂടുതല്‍ ആകര്‍ഷകമാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും ഒരു നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി (എന്‍ഐഇഎല്‍ഐടി) എങ്കിലും വേണമെന്ന് കേന്ദ്ര ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ദ്വാരകയില്‍ എന്‍ഐഇഎല്‍ഐടി ഭവന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണാധികാരമുള്ള ശാസ്ത്ര സമൂഹമാണ് എന്‍ഐഇഎല്‍ഐടി. ഇന്‍ഫൊര്‍മേഷന്‍, ഇലക്ട്രോണിക്‌സ്, കമ്യൂണിക്കേഷന്‍ ടെക്‌നോളജി മേഖലകളില്‍ മനുഷ്യ വിഭവശേഷി വികസനവും അനുബന്ധ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുന്നത് എന്‍ഐഇഎല്‍ഐടിയാണ്. വിവര സാങ്കേതികവിദ്യയിലും ഇലക്ട്രോണിക്‌സിലും പുരോഗതി നേടാത്ത മനുഷ്യര്‍ എന്നൊരു കാഴ്ചപ്പാടില്ല. നൈപുണ്യ ശേഷി വികസന പദ്ധതികളിലൂടെ യുവാക്കളെ ശാക്തീകരിക്കാനാണ് എന്‍ഐഇഎല്‍ഐടി പരിശ്രമിക്കുന്നത്. ഡിജിറ്റല്‍ സാക്ഷരതയ്ക്കു പുറമെ സൈബര്‍ സുരക്ഷയുടെ അടിസ്ഥാന സങ്കല്‍പ്പങ്ങളിലുള്ള നൈപുണ്യ ആവശ്യകതയും വര്‍ധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ രാജ്യത്തിന്റെ ഡിജിറ്റല്‍ ആവശ്യകതകള്‍ അടിസ്ഥാനമാക്കിയുള്ള വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതിന് എന്‍ഐഇഎല്‍ഐടി പ്രാപ്താമാണ്-രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

രാജ്യ വ്യാപാകമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ ഉള്‍പ്പെടെ നൈപുണ്യ വികസന പരിപാടികളുടെ കാര്യക്ഷമമായ നടത്തിപ്പിന് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പരമാവധി ഒരു സെന്ററിലെങ്കിലും തങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്താന്‍ എന്‍ഐഇഎല്‍ഐടി പ്രയത്‌നിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ രാജ്യമെമ്പാടുമായി 36 കേന്ദ്രങ്ങളിലും 9,000 പരിശീലക പങ്കാളികളിലുമായി എന്‍ഐഇഎല്‍ഐടിക്ക് സാന്നിധ്യമുണ്ട്.

Comments

comments

Categories: Education, Top Stories