ചിന്നിച്ചിതറിയ അന്ത്യരംഗം സ്വയം പകര്‍ത്തി ഫോട്ടോഗ്രാഫര്‍ യാത്രയായി

ചിന്നിച്ചിതറിയ അന്ത്യരംഗം സ്വയം പകര്‍ത്തി ഫോട്ടോഗ്രാഫര്‍ യാത്രയായി

വാഷിംഗ്ടണ്‍: യുഎസ് സൈന്യത്തിന്റെ യുദ്ധരംഗങ്ങള്‍ ചിത്രീകരിക്കുന്ന ഫോട്ടോഗ്രാഫര്‍ (combat photographer) ഹില്‍ഡ ക്ലെയ്റ്റണ്‍ കൃത്യനിര്‍വഹണത്തിനിടെ കൊല്ലപ്പെടുന്ന ചിത്രം യുഎസ് സൈന്യത്തിന്റെ ഔദ്യോഗിക മാസികയായ മിലിട്ടറി റിവ്യു തിങ്കളാഴ്ച പുറത്തുവിട്ടു. ഹില്‍ഡയുടെ കുടുംബത്തിന്റെ അനുമതിയോടെയാണു ചിത്രം പ്രസിദ്ധീകരിച്ചത്.

2013 ജൂലൈയില്‍ അഫ്ഗാനിലെ ലെഗ്മാന്‍ പ്രവിശ്യയില്‍ വച്ചു ലൈവ്-ഫയര്‍ സംയുക്ത പരിശീലനം നടത്തുമ്പോഴായിരുന്നു അപകടം. കോംബാറ്റ് ഫോട്ടോഗ്രാഫറെന്നു പേരെടുത്ത ഹില്‍ഡ, യുദ്ധരംഗങ്ങള്‍ ചിത്രീകരിക്കുമ്പോഴുള്ള അടിസ്ഥാന തത്വങ്ങളെ കുറിച്ചു സഹപ്രവര്‍ത്തകരോടു വിശദീകരിക്കുമ്പോള്‍ മോര്‍ട്ടാര്‍ ട്യൂബ് പൊട്ടിത്തെറിച്ചായിരുന്നു ദുരന്തം.

അപകടത്തില്‍ ഹില്‍ഡയോടൊപ്പം അഫ്ഗാന്റെ മൂന്ന് മിലിട്ടറി ഫോട്ടോഗ്രാഫര്‍മാരും മൂന്ന് സൈനികരും കൊല്ലപ്പെട്ടു. യുഎസിലെ ജോര്‍ജിയയിലുള്ള അഗസ്റ്റ സ്വദേശിയായിരുന്നു 22-കാരിയായ ഹില്‍ഡ ക്ലെയ്റ്റണ്‍. ഇവര്‍ മേരിലാന്‍ഡ് ആസ്ഥാനമായ 55 സിഗ്നല്‍ കമ്പനിയായ ഫോര്‍ട്ട് മീഡ അംഗമാണ്.

Comments

comments

Categories: Top Stories, World