പ്രശ്‌നക്കാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ നിയമനിര്‍മാണം നടത്തും

പ്രശ്‌നക്കാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ നിയമനിര്‍മാണം നടത്തും

ന്യൂഡെല്‍ഹി: പ്രശ്‌നക്കാരായ വിമാനയാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര വ്യോമയാന മന്ത്രാലയം. ശിവസേന എംപി രവീന്ദ്ര ഗെയ്ക്‌വാദ് എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരി അടിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വ്യോമയാന മന്ത്രാലയത്തിന്റെ നീക്കം. ഇത്തരത്തിലുള്ള സംഭവങ്ങള്‍ തടയുന്നതിന്റെയും സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ദേശീയ തലത്തില്‍ യാത്രാവിലക്ക് പട്ടിക നടപ്പിലാക്കുന്നതെന്നാണ് വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

പ്രശ്‌നക്കാരായ യാത്രക്കാരെ മൂന്നായി തിരിച്ച് അവര്‍ക്ക് യാത്രവിലേക്കര്‍പ്പെടുത്താനാണ് ആലോചിക്കുന്നതെന്ന് വ്യോമയാന മന്ത്രി അശോക് ഗണപതി രാജു അറിയിച്ചു. വിമാനയാത്രയ്ക്കിടെ അസഭ്യവാക്കുകള്‍ ഉപയോഗിക്കുകയോ അശ്ലീല ആംഗ്യം കാണിക്കുകയോ ചെയ്യുന്ന യാത്രക്കാര്‍ക്ക് മൂന്ന് മാസത്തേക്കും, ശാരീരികമായി ഉപദ്രവിക്കുവാനോ ലൈംഗീകമായി അപമാനിക്കാനോ ശ്രമിക്കുന്ന യാത്രക്കാര്‍ക്ക് ആറ് മാസം വരെയും, ജീവന് ഭീഷണിയാവുന്ന തരത്തില്‍ പെരുമാറുന്ന യാത്രക്കാര്‍ക്ക് രണ്ട് വര്‍ഷം മുതല്‍ മുകളിലോട്ടും വിലക്കേര്‍പ്പെടുത്താനാണ് വ്യോമയാന മന്ത്രാലയം ഉദ്ദേശിക്കുന്നത്. ഇതിനായുള്ള കരട് ബില്‍ തയാറാക്കി വരികയാണ്. പൊതുജനങ്ങളുടെ കൂടി അഭിപ്രായം സ്വീകരിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ നിയമനിര്‍മാണം നടത്തുക.

Comments

comments

Categories: Top Stories