മഴയെ കണ്ടെത്താനുള്ള പുതിയ റഡാറുമായി ദുബായ്

മഴയെ കണ്ടെത്താനുള്ള പുതിയ റഡാറുമായി ദുബായ്
കാലാവസ്ഥ പ്രവചനത്തിനായി നേരത്തേ മുന്നറിയിപ്പു നല്‍കുന്നതിനുള്ള
സംവിധാനത്തിന്റെ ഭാഗമാണ് മെറ്റീറോളജിക്കല്‍ റഡാര്‍ പ്രൊജക്റ്റ്

ദുബായ്: 200 കിലോമീറ്റര്‍ അകലെയുള്ള മഴയെ കണ്ടുപിടിക്കാന്‍ കഴിയുന്ന പുതിയ മെറ്റീറോളജിക്കല്‍ റഡാന്‍ പ്രൊജക്റ്റിന് ദുബായ് മുന്‍സിപ്പാലിറ്റി തുടക്കമിട്ടു. മഴമേഘങ്ങളില്‍ നിന്ന് വരുന്ന മഴത്തുള്ളികളെ 200 കിലോമീറ്ററിന് മുകളില്‍ വച്ചുതന്നെ മനസിലാക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും. കാലാവസ്ഥ പ്രവചനത്തിനായി നേരത്തേ മുന്നറിയിപ്പു നല്‍കുന്നതിനുള്ള സംവിധാനം കൊണ്ടുവരുന്നതിന്റെ ഭാഗമാണിത്.

പദ്ധതിയുടെ ഉദ്ഘാടനം ദുബായ് മുന്‍സിപ്പാലിറ്റിയുടെ ഡയറക്റ്റര്‍ ജനറല്‍ ഹുസൈന്‍ നാസ്സെന്‍ ലൂടാ നിര്‍വഹിച്ചു. ഇടിമിന്നലിന്റെ സ്വഭാവവും ഏത് ഭാഗത്തെ ലക്ഷ്യം വച്ചിട്ടുള്ളതാണെന്നും റഡാറിലൂടെ മനസിലാക്കാന്‍ സാധിക്കും. ചുഴലിക്കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, മഴമേഘങ്ങളുടെ ദിശ, പേമാരിയുണ്ടാകുന്ന സ്ഥലവും തീവ്രതയും തുടങ്ങിയവയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ ജനങ്ങളിലേക്കും ഇതുമായി ബന്ധപ്പെട്ടവരിലേക്കും എത്തിക്കാന്‍ റഡാറിന് കഴിയും.

മേഖലാ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന ഏറ്റവും മികച്ച കാലാവസ്ഥ പ്രവചന സംവിധാനമായ നജീം സൊഹെയ്‌ലിന് കാലാവസ്ഥയിലുണ്ടാകുന്ന തുടര്‍ച്ചയായ മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ മെറ്റീറോളജിക്കല്‍ റഡാര്‍ പ്രൊജക്റ്റിന് സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകതയെന്ന് ദുബായ് മുന്‍സിപ്പാലിറ്റിയുടെ ജിയോഡെറ്റിക് ആന്‍ഡ് മറൈന്‍ സര്‍വേ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഇമാന്‍ അല്‍ ഖാതിബി പറഞ്ഞു. ഇതിലൂടെ ജനങ്ങളുടെ സുരക്ഷാ ഉറപ്പാക്കാനും ജനങ്ങള്‍ക്കും പങ്കാളികള്‍ക്കും മികച്ച സേവനം നല്‍കാനും ദുബായ് മുന്‍സിപ്പാലിറ്റിക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: World