കെഎസ്ആര്‍ടിസി ഈ വര്‍ഷം തന്നെ ലാഭത്തിലാകും: തോമസ് ഐസക്

കെഎസ്ആര്‍ടിസി ഈ വര്‍ഷം തന്നെ ലാഭത്തിലാകും: തോമസ് ഐസക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഈ വര്‍ഷം തന്നെ ലാഭത്തിലാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് അദ്ദേഹം ഇക്കാര്യം രേഖപ്പെടുത്തിയത്. നികുതി ഇളവ് ഇല്ലെങ്കിലും ലാഭത്തിലെത്താന്‍ കെഎസ്ആര്‍ടിസിക്ക് ഈ വര്‍ഷം തന്നെ കഴിയുമെന്നാണ് തോമസ് ഐസക് പറയുന്നത്.

കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും കേരളം കടുത്ത വിവേചനമാണ് നേരിടുന്നതെന്നും ധമന്ത്രി കുറ്റപ്പെടുത്തി. ജനസംഖ്യാനുപാതികമായി സംസ്ഥാനത്തിന് പദ്ധതികള്‍ ലഭിക്കാത്തത് പരിതാപകരമാണ്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ വിവേചനം തുടരുകയാണെന്നും പദ്ധതികളിലും കേന്ദ്ര വിഹിതം അനുവദിക്കുന്നതിലും ഏറ്റവും വലിയ അവഗണനയാണ് സംസ്ഥാനം നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത് മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാഴ്ത്തിയതായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പരമ്പരാഗത മത്സ്യത്തൊഴിലാളികളടക്കമുള്ളവര്‍ക്ക് സബ്‌സിഡി നിരക്കില്‍ പെട്രോള്‍ ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Comments

comments

Categories: Top Stories

Related Articles