24 ശതമാനം നിരക്കിളവ് നല്‍കി ജെറ്റ് എയര്‍വേസ്

24 ശതമാനം നിരക്കിളവ് നല്‍കി ജെറ്റ് എയര്‍വേസ്

ന്യൂഡെല്‍ഹി: തങ്ങളുടെ 24-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മേയ് 5 ന്ആഭ്യന്തര, അന്തര്‍ദേശീയ സര്‍വീസുകളില്‍ പ്രത്യേക നിരക്കുകള്‍ നല്‍കി ജെറ്റ് എയര്‍വെയ്‌സ്. തങ്ങളുടെ ഏകദിന ഓഫറുകളുടെ ഭാഗമായി വ്യാഴാഴ്ച ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് മാത്രമാണ് ഈ ഇളവ് ലഭ്യമാക്കിയത്. ഇക്കോണമി, പ്രീമിയര്‍ ടിക്കറ്റുകളുടെ അടിസ്ഥാന നിരക്കില്‍ 24 ശതമാനം ഇളവാണ് ജെറ്റ് എയര്‍വെയ്‌സ് നല്‍കിയത്.

അന്താരാഷ്ട്ര നെറ്റ്‌വര്‍ക്കിലുള്ള എല്ലാ സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്കും ഇളവ് നല്‍കി. ആഭ്യന്തര സര്‍വീസുകളില്‍ തെരഞ്ഞെടുക്കപ്പെട്ട സെക്റ്ററുകളില്‍ ഇക്കോണോമി യാത്രക്കാര്‍ക്ക് മികച്ച ഓഫറും ലഭ്യമാക്കിയിട്ടുണ്ട്. ജൂണ്‍ 16 മുതല്‍ നടത്തുന്ന യാത്രകള്‍ക്കാണ് ഓഫര്‍ ലഭ്യമാവുകയെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

Comments

comments

Categories: Business & Economy