ഇവാന്‍കയുടെ പുസ്തകത്തിന് രൂക്ഷ വിമര്‍ശനം

ഇവാന്‍കയുടെ പുസ്തകത്തിന് രൂക്ഷ വിമര്‍ശനം

വാഷിംഗ്ടണ്‍: പുസ്തകമെഴുതി പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണു യുഎസ് പ്രസിഡന്റ് ട്രംപിന്റെ മകള്‍ ഇവാന്‍ക. മഹാത്മഗാന്ധി മുതല്‍ ഒപ്രാ വിന്‍ഫ്രേ വരെയുള്ള ലോക നേതാക്കളുടെ ഉദ്ധരണികളും, ജോലിയും കുടുംബവും സമതുലനാവസ്ഥയോടെ നയിച്ചു കൊണ്ടു പോകാന്‍ ട്രംപ് നിര്‍ദേശിക്കുന്ന തത്വങ്ങളും ഉള്‍പ്പെടുത്തി കൊണ്ടുള്ളതാണ് ഇവാന്‍കയുടെ പുസ്തകമെങ്കിലും റിവ്യു മോശം അഭിപ്രായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സ്ത്രീകള്‍ക്ക് വ്യക്തിപരമായ സംതൃപ്തിയും പ്രഫഷണല്‍ വിജയവും കൈവരിക്കാന്‍ ഉപകരിക്കുന്ന ഉപദേശങ്ങളാണു പുസ്തകത്തിലുള്ളത്. പുസ്തകത്തിലെ ഇവാന്‍കയുടെ നിര്‍ദേശങ്ങള്‍ പലതും അപ്രായോഗികമാണെന്ന് നിരൂപകര്‍ വിലയിരുത്തി. അര്‍ഥശൂന്യമായ സംഭാഷണങ്ങളാല്‍ നിറഞ്ഞതാണ് ഇവാന്‍കയുടെ പുതിയ പുസ്തകമെന്ന് ദി ന്യൂയോര്‍ക്കറില്‍ പ്രസിദ്ധീകരിച്ച നിരൂപണം പരമാര്‍ശിച്ചു.

Women Who Work: Rewriting the Rules for Success എന്നാണു പുസ്തകത്തിന്റെ പേര്.സ്വന്തം പേരിലുള്ള ഫാഷന്‍ ബ്രാന്‍ഡിന്റെ മാര്‍ക്കറ്റിംഗിനായി ഉപയോഗിച്ച പ്രചാരണ വാക്കാണ് women who work.ഈ പേരു തന്നെയാണ് ഇവാന്‍ക പുസ്തകത്തിന്റെ പേരായും തെരഞ്ഞെടുത്തത്.കഴിഞ്ഞ വര്‍ഷം ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണു പുസ്തക രചന നടത്തിയതെന്ന് ഇവാന്‍ക പറഞ്ഞു. നവംബറിലാണ് ഇത് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞു.
പോര്‍ട്ട്‌ഫോളിയോ എന്ന പ്രസിദ്ധീകരണ സ്ഥാപനമാണു പുസ്തകം പുറത്തിറക്കിയത്. പുസ്തകത്തില്‍നിന്നും ലഭിക്കുന്ന വരുമാനം ചാരിറ്റി സംഘടനകള്‍ക്ക് ദാനം ചെയ്യുമെന്നും ഇവാന്‍ക അറിയിച്ചിട്ടുണ്ട്.

Comments

comments

Categories: Top Stories, World