ദുബായ്, ഭാവിയുടെ നഗരം

ദുബായ്, ഭാവിയുടെ നഗരം
ഷേയ്ഖ് മൊഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൗമിന്റെ പുരോഗമന കാഴ്ചപ്പാടുകളെ
പ്രശംസിച്ച് പോപ്പുലര്‍ സയന്‍സ് മാഗസിന്‍

ദുബായ്: ദുബായ്ക്ക് ഭാവിയുടെ നഗരമെന്ന സ്ഥാനം നല്‍കിയിരിക്കുകയാണ് ലോകത്തിലെ ഏറ്റവും പഴയ ശാസ്ത്ര, സാങ്കേതിക ജേണലുകളിലൊന്നായ പോപ്പുലര്‍ സയന്‍സ് മാഗസിന്‍. 2017 മേയ്-ജൂണ്‍ മാസത്തെ പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് യുഎഇയുടെ അതിവേഗം വളരുന്ന ഭാവി വ്യവസായത്തേക്കുറിച്ച് എടുത്തു പറഞ്ഞിരിക്കുന്നത്. ലേഖനത്തില്‍ ദുബായ്ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.

യുഎഇയുടെ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേ്ഖ് മൊഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൗമിന്റെ പുരോഗമന കാഴ്ചപ്പാടുകളെ ലേഖനത്തില്‍ പ്രശംസിച്ചിട്ടുണ്ട്. ഇത് ഭാവിയിലെ വളര്‍ച്ചയ്ക്ക് കാരണമാകും. ഭാവിയേക്കുറിച്ച് മുന്‍വിചാരമുള്ള രാജ്യമല്ല യുഎഇ എന്നാല്‍ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളില്‍ വരാനിരിക്കുന്ന സാങ്കേതികവിദ്യയേയും ട്രെന്‍ഡുകളേയും പരമാവധി ഉള്‍പ്പെടുത്തി ഭാവിയിലേക്ക് വേണ്ടി വാര്‍ത്തെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ടെന്ന് പബ്ലിക്കേഷനില്‍ വ്യക്തമാക്കുന്നു.

ലോകത്തിലേക്ക് ശാസ്ത്രം, സാങ്കേതികം, വൈദഗ്ധ്യം, കഴിവ് എന്നിവ കയറ്റിഅയക്കാന്‍ യുഎഇ പ്രാപ്തരായിക്കൊണ്ടിരിക്കുകയാണ്. ദുബായിയെ ഭാവിയിലെ നഗരമെന്നും യുഎഇയെ ഭാവിയിലെ രാജ്യമെന്നുമാണ് മാഗസിന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ കഴിവു തെളിയിച്ച നിരവധി പേരാണ് അവരുടെ സ്വപ്‌നങ്ങളെ സ്വന്തമാക്കുന്നതിനായി യൂറോപ്പിലേയും യുഎസിലേയും സാധ്യതകള്‍ ഉപേക്ഷിച്ച് യുഎഇയിലേക്ക് വരുന്നത്.

ഭാവിയിലേക്ക് നടപ്പാക്കേണ്ട സാങ്കേതിക വിദ്യ പരിശോധിക്കുന്നതിനുള്ള ഓപ്പണ്‍ ലബോറട്ടറിയായി മാറുന്നതിനുള്ള ശ്രമത്തിലാണ് യുഎഇയും ദുബായിയുമെന്ന് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. പറക്കും വാഹനങ്ങളും മറ്റ് സ്മാര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ടേന്‍ ടെക്‌നോളജികളും ഉപയോഗിച്ച് ഗതാഗത മേഖലയെ ശക്തിപ്പെടുത്താനുള്ള റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ശ്രമങ്ങളും കൂടുതല്‍ സൗരോര്‍ജം ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിയുടെ പദ്ധതിയും ഇതിന് ഉദാഹരണങ്ങളാണ്.

ചൊവ്വ യാത്രയ്ക്കായി തയാറാക്കുന്ന ഹോപ്പ് എന്ന സ്‌പേയ്‌സ്‌ക്രാഫ്റ്റിന്റെ നിര്‍മാണം 2020 ജൂലൈയില്‍ പൂര്‍ത്തിയാക്കും. ഈ പദ്ധതിയേയും പോപ്പുലര്‍ സയന്‍സ് അഭിനന്ദിച്ചു. 100 വര്‍ഷത്തിനുള്ളില്‍ ചൊവ്വ ഗ്രഹത്തില്‍ ഒരു നഗരം കെട്ടിപ്പടുക്കും എന്നാണ് മാര്‍സ് 2117 പ്രൊജക്റ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് ഫെബ്രുവരിയില്‍ ഷേയ്ഖ് മുഹമ്മദ് പറഞ്ഞിരുന്നു.

Comments

comments

Categories: World