ജാതി, മത, വര്‍ഗ, വര്‍ണ വിവേചനമില്ലെന്ന് യുഎന്നില്‍ ഇന്ത്യ

ജാതി, മത, വര്‍ഗ, വര്‍ണ വിവേചനമില്ലെന്ന് യുഎന്നില്‍ ഇന്ത്യ

യുഎന്‍: ജാതി, മത, വര്‍ഗ, വര്‍ണ വ്യത്യാസത്തിന്റെ പേരില്‍ ഇന്ത്യ ഒരു പൗരനോടും വിവേചനം കാട്ടുന്നില്ലെന്ന് ഐക്യരാഷ്ട്ര സഭയില്‍ അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി പറഞ്ഞു. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്നും ഒദ്യോഗികമായി രാജ്യത്ത് ഒരു മതമില്ലെന്നും പൗരന്മാര്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കിയിട്ടുണ്ടെന്നും മുകുള്‍ റോത്തഗി വിശദീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഇന്ത്യ ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനീവയില്‍ നടന്ന യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ 27-ാമത് യോഗത്തില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അറ്റോണി ജനറല്‍.

മുനഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇന്ത്യന്‍ ജുഡീഷ്യറി നിര്‍ണായക പങ്ക് വഹിക്കുന്നതായും റോത്തഗി ചൂണ്ടിക്കാട്ടി. ഭിന്നലിംഗക്കാരുടെ അവകാശ സംരക്ഷണത്തിനായുള്ള കോടതി ഉത്തരവും അദ്ദേഹം ഉദ്ധരിച്ചു. രാജ്യത്ത് അസഹിഷ്ണുതയും വംശീയ ആക്രമണങ്ങളും വര്‍ധിക്കുന്നുവെന്ന ആശങ്കകള്‍ക്കിടയിലാണ് അറ്റോര്‍ണി ജനറലിന്റെ പ്രസ്താവന. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ഇന്ത്യയില്‍ വര്‍ധിക്കുന്നുണ്ടെന്ന പാക്കിസ്ഥാന്റെ ആരോപണങ്ങളെയും അദ്ദേഹം നിരസിച്ചു. അതേസമയം അഫ്‌സ്പ നിയമം പിന്‍വലിക്കുന്നതു സംബന്ധിച്ച് ഉറപ്പു പറയാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Comments

comments

Categories: Top Stories