മാക്‌സ് കിഡ്‌സ് ഫെസ്റ്റിവല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

മാക്‌സ് കിഡ്‌സ് ഫെസ്റ്റിവല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കൊച്ചി : മുന്‍നിര ഫാഷന്‍ ബ്രാന്‍ഡായ മാക്‌സിന്റെ കിഡ്‌സ് ഫെസ്റ്റിവലിന്റെ ഭാഗമായി നഗരത്തിലെ കുരുന്നു സൂപ്പര്‍ സ്റ്റാറുകളെ കണ്ടെത്താനുള്ള ലിറ്റില്‍ ഐക്കണ്‍ മത്സരത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 2-8 പ്രായപരിധിയില്‍പ്പെട്ട കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. കൊച്ചുകുഞ്ഞുങ്ങളിലെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് ഉദ്ദേശ്യം.

മേയ് എട്ടുവരെ രജിസ്റ്റര്‍ ചെയ്യാം. www.maxkidsfestival.com വഴി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനവും ഉണ്ട്. ഗ്രാന്‍ഡ് മാളില്‍ മേയ് 12-നാണ് ഓഡീഷന്‍, ഗാനാലാപനം, ഡാന്‍സ്, ചിത്രരചന എന്നിവ മത്സര ഇനങ്ങളില്‍ ഉള്‍പ്പെടും. ഗ്രാന്‍ഡ് ഫിനാലെ മേയ് 14-ന് ഗ്രാന്‍ഡ് മാളില്‍ അരങ്ങേറും. ഒഡീഷനില്‍ നിന്നും ചുരുക്കപ്പട്ടികയില്‍ ഇടം നേടിയവരായിരിക്കും ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരയ്ക്കുക. വിജയികളുടെ ചിത്രങ്ങള്‍ മാക്‌സിന്റെ നഗരത്തിലെ പരസ്യ ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കും. ആഗോള തലത്തില്‍ 16 രാജ്യങ്ങളിലായി 350 സ്റ്റോറുകളാണ് മാക്‌സിനുള്ളത് ഇന്ത്യയില്‍ 60 നഗരങ്ങളില്‍ 160 സ്റ്റോറുകളും. 2017 അവസാനത്തോടെ ഇത് 200 എണ്ണമായി വര്‍ധിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8884751916.

Comments

comments

Categories: Business & Economy