Archive
മാര്‍ച്ച് ഫലം ഐസിഐസിഐ ബാങ്കിന്റെ അറ്റാദായം മൂന്ന് മടങ്ങ് വര്‍ധിച്ചു
മുംബൈ: രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ സ്വകാര്യ ധനകാര്യ സ്ഥാപനമായ ഐസിഐസിഐ ബാങ്കിന്റെ അറ്റാദായം ഉയര്‍ന്നു. മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലെ റിപ്പോര്‍ട്ട് പ്രകാരം അറ്റാദായത്തില്‍ മൂന്ന് മടങ്ങ് വര്‍ധനയാണ് നിരീക്ഷിച്ചിട്ടുള്ളത്. കിട്ടാക്കടം വര്‍ധിച്ചെങ്കിലും, ഇതു സംബന്ധിച്ച പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള തുകയില്‍ (ബാഡ്
ഒരു വര്‍ഷത്തിനുള്ളില്‍ 3000 പേരെ നിയമിക്കുമെന്ന് ഫേസ്ബുക്ക്
അനഭിലഷണീയമായ ഉള്ളടക്കങ്ങള്‍ വേഗത്തില്‍ കണ്ടെത്താനുള്ള സംവിധാനമൊരുക്കും ലോസ്ഏഞ്ചലസ്: ഉള്ളടക്ക നിരീക്ഷണത്തിനും അസ്വസ്ഥത സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങള്‍ ഒഴിവാക്കുന്നതിനും അടുത്ത ഒരു വര്‍ഷത്തിനുളളില്‍ 3000 പേരെ കൂടി അധികമായി നിയമിക്കുമെന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്ബെഗ് അറിയിച്ചു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ലൈവ് വീഡിയോ
പോപ്പുലര്‍ റാലി 2017 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി – മേയ് 13-ന് മറൈന്‍ ഡ്രൈവില്‍ ഫഌഗ് ഓഫ് ചെയ്യും
കൊച്ചി : പ്രമുഖ വാഹന ഡീലര്‍മാരായ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് ലിമിറ്റഡ് ടൈറ്റില്‍ സ്പോണ്‍സറായി സതേണ്‍ അഡ്വഞ്ചേഴ്സ് ആന്‍ഡ് മോട്ടോര്‍ സ്പോര്‍ട്ട്സിന്റെ നേത്യത്വത്തില്‍ സംഘടിപ്പിക്കുന്ന പോപ്പുലര്‍ റാലി 2017ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സംഘാടകര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ചാമ്പ്യന്‍
രാജഗിരിയും എടിഡബ്ല്യുഐസി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പുമെന്റും കരാറില്‍ ഒപ്പുവെച്ചു ; പരിശീലനത്തില്‍ പരസ്പര സഹകരണം
കാക്കനാട്: രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനിയറിംഗ ആന്‍ഡ് ടെക്നോളജിയും എടിഡബ്ല്യുഐസി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പുമെന്റ് പ്രൈവറ്റ് ലിമിറ്റഡും പരസ്പര സഹകരണത്തിന് കരാറില്‍ ഒപ്പുവച്ചു. ഇതുവഴി രാജഗിരിയിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും, സെന്‍സിങ്, ടെലിമെട്രി, സ്റ്റോറേജ്, സിഗ്നല്‍ പ്രോസസിങ്, കണ്ട്രോള് ആന്‍ഡ് പവര്‍ ആപ്ലിക്കേഷന്‍സ്
മാക്സ് കിഡ്സ് ഫെസ്റ്റിവല്‍ രജിസ്ട്രേഷന് ആരംഭിച്ചു
കൊച്ചി : മുന്‍നിര ഫാഷന്‍ ബ്രാന്‍ഡായ മാക്സിന്റെ കിഡ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി നഗരത്തിലെ കുരുന്നു സൂപ്പര്‍ സ്റ്റാറുകളെ കണ്ടെത്താനുള്ള ലിറ്റില്‍ ഐക്കണ്‍ മത്സരത്തിനുള്ള രജിസ്ട്രേഷന് ആരംഭിച്ചു. 2-8 പ്രായപരിധിയില്‍പ്പെട്ട കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. കൊച്ചുകുഞ്ഞുങ്ങളിലെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് ഉദ്ദേശ്യം. മേയ്
മാന്വിക്യൂനുകളുടെ അഴകളവുകള്‍ അപകടകരം
ഫാഷന്‍ സ്റ്റോറുകളില്‍ പ്രദര്‍ശിപ്പിക്കുന്ന മാനിക്യൂനുകളുടെ ഘടന യഥാര്‍ത്ഥ മനുഷ്യരുടേതുമായി ഒത്തുപോകുന്നതല്ലെന്നും ഇത് അനുകരിച്ച് ശരീരം കുറയ്ക്കാന്‍ യുവതികള്‍ ശ്രമിക്കുന്നത് അപകടകരമെന്നും പഠനം. ഭക്ഷണ വൈകല്യങ്ങള്‍ എന്ന വിഷയത്തില്‍ പ്രസിദ്ധീകരിച്ച ജേര്‍ണലില്‍ പറയുന്നത് പ്രകാരം ശരാശരി ശരീര ഭാരമുള്ള സ്ത്രീയുടെ വണ്ണത്തിനേക്കാള്‍ കുറവാണ്
ഒമാനില്‍ പുതിയ തൊഴില്‍ നിയമം
ഒമാനില്‍ പുതിയ തൊഴില്‍ നിയമത്തിന്റെ രൂപകല്‍പ്പന പൂര്‍ത്തിയാക്കി വരികയാണെന്നും ഉടന്‍ ഇത് നടപ്പാക്കാനാകുമെന്നും മാനവ വിഭവശേഷി വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്രി പ്രഖ്യാപിച്ചു. രാജ്യത്തെ തൊഴിലന്വേഷകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്കാന് ഇതിലൂടെ സാധിക്കും. എണ്ണയിതര രംഗങ്ങളില്‍
അമിത സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം ഹാനികരം
അമിതമായി സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധക്കുറവിനും സ്വയം നിയന്ത്രണം കുറയ്ക്കുന്നതിനും മറ്റ് പെരുമാറ്റ പ്രശ്നങ്ങള്‍ക്കും വഴിവെക്കുമെന്ന് പഠനം. യുഎസിലെ നോര്‍ത്ത് കരോലിനയിലുള്ള ഡ്യൂക്ക് യൂണിവേഴ്സിറ്റിയില്‍ നടന്ന പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 151 കൗമാരക്കാരില്‍ പഠനം നടത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്.
എച്ച്പി യുടെ പുതിയ എ3 പ്രിന്റര്‍
എച്ച്പി യുടെ പുതിയ എ3 മള്‍ട്ടി ഫംക്ഷന് പ്രിന്റര്‍ ഇന്ത്യന്‍ വിപണിയിലെത്തി. വ്യത്യസ്ത രീതിയിലുള്ള പ്രിന്റിംഗ് ആവശ്യങ്ങള്‍ക്ക് പര്യാപ്തമായ വിധത്തിലുള്ളതാണ് ഈ പ്രിന്ററെന്ന് എച്ച്പി അവകാശപ്പെടുന്നു. 167,613 രൂപ മുതലാണ് ഊ ശ്രേണിയുടെ വില ആരംഭിക്കുന്നത്. കളര്‍ ലേസര്‍ ജെറ്റ് നിയന്ത്രണത്തിലുള്ള
നേട്ടങ്ങളുടെ പാതയില്‍ ‘സൈലോഗ്’
അനേകം ബിസിനസുകളും അവയുടെ വിജയഗാഥയും നമ്മള് ഒരുപാട് കേട്ടിരിക്കുന്നു, എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി പുത്തന്‍ ബിസിനസ് രീതികളിലൂടെ വിജയം കൈവരിച്ചിരിക്കുകയാണ് സൈലോഗ്. പലരും ജീവിതത്തില്‍ ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുള്ള കാര്യമാണ് സ്വന്തമായി എന്തെങ്കിലും ചെയ്യണം, തന്റെ വ്യക്തിമുദ്ര ഈ ലോകത്ത് അവശേഷിപ്പിക്കണമെന്നത്.
സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ തുടരുന്ന സ്ത്രീ വിവേചനം
നവലോകത്ത് ഏറെ സാധ്യതയുള്ള സ്റ്റാര്‍ട്ടപ്പുകളിലും പുരുഷാധിപത്യം തുടരുന്നത് സമ്പദ്രംഗത്തിന്റെ സുഗമമായ വളര്‍ച്ച തടയും പുരുഷാധിപത്യലോകത്ത് സ്റ്റാര്‍ട്ടപ്പുകളും അപവാദമല്ല. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ സ്ത്രീപ്രാതിനിധ്യത്തിന്റെ പരിതാപകരമായ കുറവ് ആരംഭകാലത്തുനിന്ന് ഏറെയൊന്നും മുമ്പോട്ടു പോയിട്ടില്ലെന്നു കാണാം. ടെക് ക്രഞ്ച് ഗവേഷണവിഭാഗത്തിന്റെ പഠനപ്രകാരം 2017-ന്റെ ആദ്യ പാദത്തില്‍
വിദ്യാഭ്യാസത്തിലെ പരിവര്‍ത്തനം എങ്ങനെ?
ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തി മുമ്പോട്ടുപോകേണ്ടതിന്റെ ആവശ്യകത ഇന്ന് വളരെയധികം വര്‍ദ്ധിച്ചിരിക്കുകയാണ്. ഫലപ്രദമായ പരിഷ്കരണങ്ങളും പുതുമയും ഉള്‍ക്കൊള്ളുന്ന ആവാസവ്യവസ്ഥയ്ക്ക് രൂപം നല്കുകവഴി വിദ്യാഭ്യാസരംഗത്ത് പരിവര്‍ത്തനം കൊണ്ടുവരാനും മികച്ച ഭാവി തലമുറയെ സൃഷ്ടിക്കാനും സാധിക്കും സുസ്ഥിര വികസന ലക്ഷ്യം നേടുന്നതിനും ആഗോള നിലവാരമുള്ള വിദ്യാഭ്യാസം