സുസുകി GSX-R1000 അവതരിപ്പിച്ചു

സുസുകി GSX-R1000 അവതരിപ്പിച്ചു
ഡെല്‍ഹി എക്‌സ്-ഷോറൂം വില 19 ലക്ഷം രൂപ

ന്യൂ ഡെല്‍ഹി : ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ സുസുകി GSX-R1000, GSX-R1000R സൂപ്പര്‍ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. GSX-R1000 ന് 19 ലക്ഷം രൂപയും GSX-R1000R ന് 22 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ്-ഷോറൂം വില. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടെ സുസുകി ആഗോളതലത്തില്‍ പത്ത് ലക്ഷത്തിലധികം GSX-R മോട്ടോര്‍സൈക്കിളുകളാണ് വിറ്റത്.

മുന്‍ മോഡലില്‍നിന്ന് പൂര്‍ണ്ണമായ മാറ്റങ്ങളോടെയാണ് പുതിയ വേര്‍ഷന്‍ സ്‌പോര്‍ട്‌ബൈക്കുകള്‍ അവതരിപ്പിക്കുന്നതെന്ന് സുസുകി വ്യക്തമാക്കി. കൂടുതല്‍ കരുത്ത് പകരുന്ന പുതിയ എന്‍ജിനാണ് സുസുകി GSX-R1000 ന് നല്‍കിയിരിക്കുന്നത്. സുസുകി റേസിംഗ് വേരിയബ്ള്‍ വാല്‍വ് ടൈമിംഗ് സവിശേഷതയുമുണ്ട്.

പുതിയ ഷാസ്സി, ഷോവ ബിഗ് പിസ്റ്റണ്‍ ഫോര്‍ക്കുകള്‍, ബ്രെംബോ മോണോബ്ലോക്ക് ഫ്രണ്ട് കാലിപര്‍, ബ്രിഡ്ജ്‌സ്റ്റോണ്‍ RS10 റേഡിയല്‍ ടയറുകള്‍ എന്നിയോടെയാണ് സൂപ്പര്‍ബൈക്കുകള്‍ വിപണിയിലെത്തിയിരിക്കുന്നത്. മോഷന്‍ ട്രാക്ക് ബ്രേക്കിംഗ് സിസ്റ്റം വിത്ത് എബിഎസ്, എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ഫുള്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

ആറാം തലമുറ GSX-R1000 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ സതോഷി ഉചിദ പറഞ്ഞു.

Comments

comments

Categories: Auto