ആരാംകോ ഐപിഒ വഴി പ്രതിസന്ധികള്‍ പരിഹരിക്കുമെന്ന് സൗദി രാജകുമാരന്‍

ആരാംകോ ഐപിഒ വഴി പ്രതിസന്ധികള്‍ പരിഹരിക്കുമെന്ന് സൗദി രാജകുമാരന്‍

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനികളിലൊന്നായ ആരാംകോയുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിലൂടെ സ്വരൂപിക്കുന്നതില്‍ പകുതി തുക ആഭ്യന്തര നിക്ഷേപത്തിനുവേണ്ടി ചെലവഴിക്കുമെന്ന് സൗദി അറേബ്യ ഡെപ്യൂട്ടി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചു. രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര ഉല്‍പ്പാദന യൂണിറ്റുകളുടെ വികസനത്തിനും, ഖനന വ്യവസായത്തിനും വിനോദ വ്യവസായ മേഖലയുടെ ഉന്നമനത്തിനുമായി ആരാംകോ ഐപിഒ വഴി സ്വരൂപിക്കുന്ന പണം സൗദി വെല്‍ത്ത് ഫണ്ട് ഉപയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഐപിഒ വരുമാനത്തിന്റെ 75 ശതമാനത്തോളം ആഭ്യന്തര ആവശ്യങ്ങള്‍ക്കായാണ് ഉപയോഗപ്പെടുത്തുക. ഓഹരി വില്‍പ്പന അടുത്ത വര്‍ഷമാണ് നടക്കുന്നത്. 2009 മുതല്‍ സൗദി അറേബ്യ അഭിമുഖീകരിച്ചു വരുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും സമ്പദ്‌വ്യവസ്ഥയെ നവീകരിക്കുന്നതിനും ഈ നീക്കം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Top Stories, World

Related Articles