സച്ചിന്‍ ബ്രാന്‍ഡില്‍ എസ്ആര്‍ടി ഫോണ്‍ പുറത്തിറക്കി

സച്ചിന്‍ ബ്രാന്‍ഡില്‍ എസ്ആര്‍ടി ഫോണ്‍ പുറത്തിറക്കി

ന്യൂഡെല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുള്ള എസ്ആര്‍ടി ഫോണ്‍ പുറത്തിറക്കി. ന്യൂഡെല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സച്ചിന്‍ തന്നെയാണ് ഫോണ്‍ അവതരിപ്പിച്ചത്. കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറും സഹഉടമയുമാണ് സച്ചിന്‍. സ്മാട്രോണ്‍ എന്ന ഇന്ത്യന്‍ കമ്പനിയാണ് ഫോണിന്റെ നിര്‍മാതാക്കള്‍. സച്ചിന്‍ രമേശ് ടെന്‍ഡുല്‍ക്കര്‍ എന്നതിന്റെ ചുരുക്കം എന്ന നിലയ്ക്കാണ് എസ്ആര്‍ടി എന്ന് പേര് നല്‍കിയിരിക്കുന്നത്.

5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയില്‍ എത്തുന്ന എസ്ആര്‍ടി ഫോണ്‍ മധ്യനിര ഫോണുകളുടെ ശ്രേണിയിലാണ് വരിക. ഡുവല്‍ സിം ശേഷിയുള്ള ഫോണിന്റെ 32 ജിബി പതിപ്പിന് 12,999 രൂപയും 64 ജിബി പതിപ്പിന് 13,999 രൂപയുമാണ് വില. 4 ജിബി റാം, ആന്‍ഡ്രോയ്ഡ് 7.1.1 ന്യുഗട്ട് ഒഎസ്, 1.44 ഗിഗാ ഹെട്‌സ് ഒക്റ്റാകോര്‍ പ്രൊസസര്‍, 13 മെഗാപിക്‌സല്‍ പിന്‍ കാമറ, 5 മെഗാ പിക്‌സല്‍ മുന്‍ കാമറ, 3000 എംഎഎച്ച് ബാറ്ററി തുടങ്ങിയവയാണ് ഫോണിന്റെ സവിശേഷതകള്‍. സ്ഥിരമായ അപ്‌ഡേഷനുകളും സ്മാട്രോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഫോണില്‍ എക്‌സ്‌റ്റേണല്‍ മെമ്മറി കാര്‍ഡ് ഉപയോഗിക്കാനാവില്ല. ഫഌപ്കാര്‍ട്ടില്‍ മാത്രമാണ് ഫോണ്‍ വില്‍പ്പന നടത്തുന്നത്.

Comments

comments

Categories: Top Stories, Trending

Related Articles