കൂട്ടുകാരനുവേണ്ടി ഒരു ചിത്രപ്രദര്‍ശനം

കൂട്ടുകാരനുവേണ്ടി ഒരു ചിത്രപ്രദര്‍ശനം

കോഴിക്കോട്: ചിത്രകാരനും അഹമ്മദാബാദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിങ്ങിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയുമായിരുന്ന അര്‍ജുന്‍ദാസ് വരച്ച ചിത്രങ്ങള്‍ കോര്‍ത്തിണക്കി ദാസ് ഫൗണ്ടേഷന്‍ നടത്തുന്ന ചിത്രപ്രദര്‍ശനം ശ്രദ്ധേയമായി. അര്‍ജുന്‍ദാസിന്റെ മാതാപിതാക്കളും കൂട്ടുകാരും ചേര്‍ന്നാണ് ചിതപ്രദര്‍ശനം സംഘടിപ്പിക്കുന്നത്. 2015 ജൂണ്‍ 20 ന് സിക്കിമില്‍ വെച്ചുണ്ടായ അപകടത്തിലാണ് അര്‍ജുന്‍ദാസ് മരണപ്പെട്ടത്. ചിത്രകല ശാസ്ത്രീയമായി പഠിച്ചിട്ടില്ലാത്ത അര്‍ജുന്‍ദാസ് പെന്‍സില്‍ സ്‌കെച്ച്, വാട്ടര്‍ കളര്‍, ഓയില്‍ പെയിന്‍ിംഗ്, തുടങ്ങിയവ ഉപയോഗിച്ച് ചെയ്ത ചിത്രങ്ങളും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തിന്റെ ഭാഗമായി ചെയ്ത ഏതാനും ആനിമേഷന്‍ കഥാപാത്രങ്ങള്‍, ഡിജിറ്റല്‍ പെയിന്റിംഗ് എന്നിവ ഉള്‍പ്പെടെ 54 ല്‍ പ്പരം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്.

ചിത്രകലയില്‍ അര്‍ജുന്‍ തുടങ്ങിവെച്ചത് പൂര്‍ത്തികരിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഇത്തരമൊരു ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചതെന്ന് ദാസ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ പറയുന്നു. ചിത്രകലയെ സ്‌നേഹിച്ച അര്‍ജുന്‍ ദാസിന്റെ ഓര്‍മ്മയ്ക്കായി നിര്‍ധനരായ ചിത്രകല പ്രതിഭകളുടെ ഉപരിപഠനത്തിന് സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ ഒരു ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ തുടങ്ങാന്‍ തീരുമാനിച്ചതായും അര്‍ജുന്‍ദാസിന്റെ കൂട്ടുകാര്‍ പറയുന്നു. ചിത്രപ്രദര്‍ശനത്തിന്റെ ഭാഗമായി വിവിധ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ചിത്രരചനാ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ചിത്രപ്രദര്‍ശനം ഇന്ന് അവസാനിക്കും.

Comments

comments

Categories: Life