ഡിജിപിയെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ ബഹളം

ഡിജിപിയെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: സംസ്ഥാന ഡിജിപി ആരാണെന്നു വ്യക്തമാക്കണമെന്ന് പ്രതിപക്ഷം നിയമസഭയില്‍  വീണ്ടും ആവശ്യപ്പെട്ടു. ചോദ്യോത്തരവേളയുടെ തുടക്കം ബാനറുകളുമായെത്തിയ പ്രതിപക്ഷ അംഗങ്ങള്‍ ഈ വിഷയം ഉന്നയിച്ചതോടെ സഭയില്‍ ബഹളമായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണു കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള ഡിജിപി ആരെന്ന ചോദ്യമുയര്‍ത്തിയത്. ഡിജിപിയെ നിശ്ചയിക്കുന്നതു സര്‍ക്കാരാണ്. അതു നിശ്ചയിച്ചിട്ടുണ്ട് എന്നായിരുന്നു പിണറായിയുടെ മറുപടി. ഡിജിപിയുടെ പേര് മുഖ്യമന്ത്രിക്കു പറയാന്‍ കഴിയാത്ത സാഹചര്യം സര്‍ക്കാര്‍ തന്നെ സൃഷ്ടിച്ചതില്‍ ലജ്ജിക്കുന്നെന്നു ചെന്നിത്തല പ്രതികരിച്ചു. സംസ്ഥാന ഡിജിപി ആര് എന്ന ചോദ്യത്തിനു മറുപടി നല്‍കാതെ മുഖ്യമന്ത്രി ചൊവ്വാഴ്ചയും ഒഴിഞ്ഞു മാറിയിരുന്നു. ഇതിനു പിന്നാലെയാണ് ഇതേ വിഷയമുയര്‍ത്തി പ്രതിപക്ഷം ബുധനാഴ്ച വീണ്ടും സഭയില്‍ പ്രതിഷേധമുയര്‍ത്തിയത്.

Comments

comments

Categories: Top Stories