ടൂറിസം വകുപ്പില്‍ ഇന്‍ഫൊര്‍മേഷന്‍ അസിസ്റ്റന്റ് ട്രെയിനി

ടൂറിസം വകുപ്പില്‍ ഇന്‍ഫൊര്‍മേഷന്‍  അസിസ്റ്റന്റ് ട്രെയിനി

തിരുവനന്തപുരം: കേരള ടൂറിസം വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടൂറിസ്റ്റ് ഇന്‍ഫൊര്‍മേഷന്‍ സെന്ററുകളില്‍ ഇന്‍ഫൊര്‍മേഷന്‍ അസിസ്റ്റന്റ് ട്രെയിനിയായി താല്‍ക്കാലികജോലി നേടാന്‍ അവസരം. ഒരുവര്‍ഷമായിരിക്കും ട്രെയിനിങ് കാലാവധി. അപേക്ഷകര്‍ അംഗീകൃതസര്‍വകലാശാലയില്‍ നിന്ന് ടൂറിസം ബിരുദമോ അംഗീകൃതയൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും പ്രശസ്ത ട്രാവല്‍/ടൂര്‍ഓപ്പറേറ്റര്‍/എയര്‍ലൈന്‍ കമ്പനിയില്‍ ആറുമാസത്തില്‍കുറയാത്ത പ്രവൃത്തിപരിചയം അല്ലെങ്കില്‍ IATA യോഗ്യതയോ നേടിയിരിക്കണം. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ടൂറിസം ഒരുവിഷയമായ ബിരുദവും യോഗ്യതയായി പരിഗണിക്കും.

ടൂറിസം വകുപ്പിനു കീഴില്‍ ഒരുവര്‍ഷം ഇന്‍ഫൊര്‍മേഷന്‍ അസിസ്റ്റന്റ് ട്രെയിനിയായി പ്രവര്‍ത്തിച്ചവര്‍ക്ക് ഇതിലേയ്ക്ക് അപേക്ഷിക്കാനാവില്ല. www.keralatourism.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. 2017 മെയ് 20 വൈകിട്ട് അഞ്ചു മണിക്കുമുന്‍പായി അപേക്ഷകള്‍ സമര്‍പ്പിച്ചിരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: www.keralatouriam.org ഫോണ്‍: 0471 2560400/ 0471 2560426.

Comments

comments

Categories: Top Stories