കേറ്റിന്റെ അര്‍ദ്ധനഗ്ന ചിത്രം പ്രസിദ്ധീകരിക്കല്‍ ; മാഗസിനു മേല്‍ കനത്ത പിഴ ചുമത്തണമെന്ന് ആവശ്യം

കേറ്റിന്റെ അര്‍ദ്ധനഗ്ന ചിത്രം പ്രസിദ്ധീകരിക്കല്‍ ; മാഗസിനു മേല്‍ കനത്ത പിഴ ചുമത്തണമെന്ന് ആവശ്യം

ലണ്ടന്‍: സെലിബ്രിറ്റി മാഗസിനായ Closer നു മേല്‍ കനത്ത പിഴ ചുമത്തണമെന്നു ഫ്രഞ്ച് പ്രോസിക്യൂട്ടര്‍മാര്‍ ചൊവ്വാഴ്ച കോടതിയോട് ആവശ്യപ്പെട്ടു. 2012ല്‍ ബ്രിട്ടനിലെ വില്യം രാജകുമാരന്റെ ഭാര്യയായ കേറ്റ് മിഡില്‍റ്റണിന്റെ അര്‍ദ്ധ നഗ്ന ചിത്രം പ്രസിദ്ധീകരിച്ചതിനാണു പിഴ ചുമത്തണമെന്ന ആവശ്യം ഉയര്‍ത്തിയത്. കേറ്റിന്റെ സ്വകാര്യതയില്‍ അതിക്രമിച്ചു കയറിയെന്നു ബോദ്ധ്യപ്പെട്ടാല്‍ മാഗസിനു മേല്‍ കുറ്റം ചുമത്തണമെന്നാണ് ആവശ്യം.

പാരീസിലെ നാന്‍ടെറയിലുള്ള കോടതിയില്‍ വച്ചായിരുന്നു കേസിന്റെ വാദം നടന്നത്. മാഗസിന്റെ എഡിറ്റര്‍ ലോറന്‍സ് പിയോ, ഇറ്റാലിയന്‍ പബ്ലിഷര്‍ മോണ്ടാഡോറിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഏണസ്റ്റോ മൗറി, മാഗസിന്റെ ഉടമയും ചിത്രമെടുത്ത രണ്ട് ഫോട്ടോഗ്രാഫര്‍മാരും കോടതിയിലെത്തിയിരുന്നു. ദക്ഷിണ ഫ്രാന്‍സില്‍ കേറ്റ് അവധിയാഘോഷിക്കാനെത്തിയപ്പോള്‍ 2012-ലായിരുന്നു സംഭവം. ഇവരുടെ ചിത്രമെടുത്ത് മാഗസിനില്‍ പ്രസിദ്ധീകരിച്ചതിനെതിരേ ബ്രിട്ടനിലെ രാജകുടുംബമാണ് കേസ് കൊടുത്തത്.

Comments

comments

Categories: World