കുമാര്‍ വിശ്വാസിന്റെ ആവശ്യം പാര്‍ട്ടി അംഗീകരിച്ചു ആം ആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി ഒഴിവായി

കുമാര്‍ വിശ്വാസിന്റെ ആവശ്യം പാര്‍ട്ടി അംഗീകരിച്ചു ആം ആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി ഒഴിവായി

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലെ തോല്‍വിയോടെ ആം ആദ്മി പാര്‍ട്ടിയില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ചതായി സൂചന. ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാപക അംഗമായ കുമാര്‍ വിശ്വാസ് പാര്‍ട്ടി വിടാനൊരുങ്ങുകയാണെന്ന് പ്രചരിച്ചിരുന്നു. എന്നാല്‍ ഇന്നലെ വിശ്വാസിന്റെ ആവശ്യങ്ങള്‍ പാര്‍ട്ടി അംഗീകരിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നപരിഹാരം സാധ്യമാക്കിയത്.

പാര്‍ട്ടിയില്‍ കുമാര്‍ വിശ്വാസ് അട്ടിമറിക്ക് ശ്രമിക്കുകയാണെന്നും ആര്‍എസ്എസ്-ബിജെപി ഏജന്റാണെന്നും ആം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹിയിലെ ഓക്‌ല എംഎല്‍എ അമാനതുല്ല ഖാന്‍ ആരോപിച്ചിരുന്നു. തനിക്കെതിരേ ആരോപണം ഉന്നയിച്ച അമാനതുല്ലയ്‌ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നായിരുന്നു കുമാര്‍ വിശ്വാസ് ആവശ്യപ്പെട്ടത്.

തുടര്‍ന്നു പാര്‍ട്ടി വിശ്വാസിന്റെ ആവശ്യപ്രകാരം അമാനതുല്ലയെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി സെക്രട്ടറി പങ്കജ് ഗുപ്ത അധ്യക്ഷനായ സമിതിയെ നിയോഗിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് പ്രശ്‌നത്തിനു പരിഹാരമായത്.  അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ പാര്‍ട്ടിയെ സജ്ജമാക്കുന്നതിനായി വിശ്വാസിനെ പാര്‍ട്ടിയുടെ ചുമതല ഏല്‍പ്പിച്ചതായി മുതിര്‍ന്ന നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ പറഞ്ഞു.

Comments

comments

Categories: Politics, Top Stories