റെറ പ്രാബല്യത്തില്‍ ഓഹരി വിപണിയില്‍ റിയല്‍റ്റി ഓഹരികള്‍ കുതിച്ചുയര്‍ന്നു

റെറ പ്രാബല്യത്തില്‍  ഓഹരി വിപണിയില്‍ റിയല്‍റ്റി ഓഹരികള്‍ കുതിച്ചുയര്‍ന്നു

റസിഡന്‍ഷ്യല്‍ വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിക്കുമെന്നാണ് ഡെവലപ്പര്‍മാര്‍ പ്രതീക്ഷിക്കുന്നത്

ന്യൂ ഡെല്‍ഹി : മെയ് ഒന്നിന് റിയല്‍ എസ്‌റ്റേറ്റ് നിയമം പ്രാബല്യത്തിലായതോടെ കഴിഞ്ഞ ദിവസം ഓഹരി വിപണിയില്‍ റിയല്‍റ്റി ഓഹരികള്‍ കുതിച്ചുയര്‍ന്നു. ചൊവ്വാഴ്ച്ച രാവിലെ 10.25 ഓടെ നിഫ്റ്റി റിയല്‍റ്റി സൂചിക 2.41 ശതമാനം ഉയര്‍ന്ന് 257.10 ത്തിലെത്തി. 8.54 ശതമാനം നേട്ടം കരസ്ഥമാക്കി ശോഭ ലിമിറ്റഡ് മികച്ചുനിന്നപ്പോള്‍ ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് (3.81 ശതമാനം), ഇന്ത്യാബുള്‍സ് റിയല്‍ എസ്റ്റേറ്റ് (3.14 ശതമാനം), പ്രെസ്റ്റീജ് (3.03 ശതമാനം) എന്നിവയുടെ ഓഹരി വിലകളിലും വര്‍ധന രേഖപ്പെടുത്തി. ഒബ്‌റോയ് റിയല്‍റ്റി, ഡിഎല്‍എഫ്, ഡെല്‍റ്റ കോര്‍പ്പ്, യൂണിടെക് എന്നിവയുടെ ഓഹരി വിലകള്‍ യഥാക്രമം 2.35 ശതമാനം, 2.15 ശതമാനം, 1.41 ശതമാനം, 0.88 ശതമാനം വര്‍ധിച്ചാണ് വ്യാപാരം നടന്നത്.

റിയല്‍ എസ്‌റ്റേറ്റ് നിയമം നിലവില്‍വന്നതോടെ റസിഡന്‍ഷ്യല്‍ വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിക്കുമെന്നാണ് ഡെവലപ്പര്‍മാര്‍ പ്രതീക്ഷിക്കുന്നത്. പുതിയ നിയമം റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് ഡെവലപ്പര്‍മാരുടെ സംഘടനകളായ ക്രെഡായ്, നരേദ്‌കോ എന്നിവ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പാര്‍ലമെന്റ് അംഗീകരിച്ച റിയല്‍ എസ്‌റ്റേറ്റ് റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് നിയമം ഈ മാസം ഒന്നിനാണ് പ്രാബല്യത്തിലായത്.

Comments

comments

Categories: Business & Economy