രാജ്യത്തെ ആദ്യ പരിസ്ഥിതി സൗഹൃദ തീം പാര്‍ക്ക് തുറന്നു കൊടുത്തു ; ഇ ത്രീ തീംപാര്‍ക്ക് ഫാമിലിഹിറ്റാകും

രാജ്യത്തെ ആദ്യ പരിസ്ഥിതി സൗഹൃദ തീം പാര്‍ക്ക് തുറന്നു കൊടുത്തു ; ഇ ത്രീ തീംപാര്‍ക്ക് ഫാമിലിഹിറ്റാകും
വയനാടിന്റെ പ്രകൃതിയും തനതു സംസ്‌കാരവും സഞ്ചാരികള്‍ക്കു പരിചയപ്പെടാന്‍
പാര്‍ക്കിന്റെ പ്രവര്‍ത്തനം സഹായകമാകും

കല്‍പ്പറ്റ: രാജ്യത്തെ ആദ്യ പരിസ്ഥിതി സൗഹൃദ തീം പാര്‍ക്കായ ഇ ത്രീ പാര്‍ക്കിന്റെ ഉദ്ഘാടനം സംവിധായകന്‍ സത്യന്‍ അന്തിക്കാട് നിര്‍വ്വഹിച്ചു. പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടുള്ള ഇ ത്രീ പാര്‍ക്ക് തന്റെ സിനിമകള്‍ പോലെ ഫാമിലി ഹിറ്റാകും എന്നു പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇതുവരെ കണ്ടിട്ടുള്ള എല്ലാ തീം പാര്‍ക്കുകളെക്കാള്‍ മികച്ചതാണ് ഇ ത്രീ പാര്‍ക്ക്. പ്രകൃതിയെ നോവിക്കാതെതന്നെ അതിന്റെ തനതു സൗന്ദര്യം നിലനിര്‍ത്തിക്കൊണ്ടു തീം പാര്‍ക്ക് നിര്‍മ്മിക്കാനായതാണു തന്നെ ആകര്‍ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പാര്‍ക്കിന്റെ സ്ഥാപക ഡയറക്ടര്‍ എം.എ.നൗഷാദ് അധ്യക്ഷത വഹിച്ചു. റാമോജി ഫിലിം സിറ്റി ഓപ്പറേഷന്‍സ് മുന്‍ എക്‌സിക്യുട്ടീവ് ഡയറക്റ്ററും ഇത്രീ തീം പാര്‍ക്ക് സിഇഒയുമായ വെങ്കിട രത്‌നം മുഖ്യ പ്രഭാഷണം നടത്തി. മാനേജിംഗ് ഡയറക്റ്റര്‍ ഡോ. കെ ടി അഷ്‌റഫ് , ദുബൈ ഭരണാധികാരിയുടെ സെക്രട്ടറി വി ഷംസുദ്ദീന്‍, ഡയറക്റ്റര്‍മാരായ ഷാജു .കെ . മത്തായി, എം.എ. ബാബു., അന്‍വര്‍ അമീന്‍, ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍, വയനട് ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍, തുടങ്ങിയവര്‍ സംസാരിച്ചു.

പരിസ്ഥിതിക്കും വിനോദത്തിനും വിദ്യാഭ്യാസത്തിനും തുല്യ പ്രാധാന്യം നല്‍കിയ ഇ ത്രീ തീം പാര്‍ക്ക് മാനന്തവാടിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ തൊണ്ടര്‍നാട് പഞ്ചായത്തിലെ നീലോത്ത് ആണ് പ്രവര്‍ത്തനമാരംഭിച്ചത്. വളര്‍ത്തുമൃഗ പാര്‍ക്ക്, ഇന്ത്യയിലെ ഏറ്റവും വലിയ ദിനോസര്‍ പാര്‍ക്ക് എന്നിവയും ഇതിന്റെ സവിശേഷതകളാണ്. സ്വിപ്പ് ലൈന്‍, സാഹസികറൈഡുകള്‍, കൃത്രിമ വെള്ളച്ചാട്ടം, മിനി മറീന്‍ വെളളച്ചാട്ടം, മറീന്‍ അക്വേറിയം, മഴവെള്ള സംഭരണികള്‍, ആദിവാസി ഗ്രാമം എന്നിവയും ഇവിടെയുണ്ട്. ഗോത്രവര്‍ഗങ്ങളെ പരിചയപ്പെടാനും അവരുടെ ജീവിത രീതികളും ഭക്ഷണശീലങ്ങളുമൊക്കെ സഞ്ചാരികള്‍ക്ക് ഈ ആദിവാസി ഗ്രാമത്തില്‍ നിന്നു മനസ്സിലാക്കാന്‍ സാധിക്കും. പ്രവാസികളുടെ കൂട്ടായ്മയില്‍ മൂന്നൂറ് പേര്‍ ചേര്‍ന്ന് അറുപത് കോടി രൂപ മുടക്കിയാണ് തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ തീം പാര്‍ക്ക് ഒരുക്കിയിട്ടുള്ളത്. മരങ്ങള്‍ മുറിക്കാതെയും കുന്നുകള്‍ ഇടിക്കാതെയും ഭൂപ്രകൃതിയെ അതേപടി നിലനിര്‍ത്തിക്കൊണ്ടാണ് പാര്‍ക്കിന്റെ മുഴുവന്‍ പണിയും പൂര്‍ത്തിയാക്കിയത്.

Comments

comments

Categories: FK Special, Trending