ജേക്കബ് തോമസ് അവധി നീട്ടി

ജേക്കബ് തോമസ് അവധി നീട്ടി

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അവധി നീട്ടി കിട്ടാന്‍ വീണ്ടും അപേക്ഷ നല്‍കി. ഒരു മാസത്തേയ്ക്കാണു ജേക്കബ് തോമസ് അവധിക്ക് അപേക്ഷിച്ചത്. വിജിലന്‍സിനെതിരായി ഹൈക്കോടതി പരാമര്‍ശം തുടര്‍ച്ചയായി വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നു ജേക്കബ് തോമസ് കഴിഞ്ഞ മാസം അവധിയില്‍ പ്രവേശിച്ചത്. ഇന്നലെ അവധിയുടെ കാലാവധി തീര്‍ന്നിരുന്നു. എന്നാല്‍ ഇന്നലെ വീണ്ടും അവധി നീട്ടി നല്‍കാനുളള അപേക്ഷയുമായി ജേക്കബ് തോമസ് എത്തുകയായിരുന്നു. ജേക്കബ് തോമസിനു പകരം ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കാണു വിജിലന്‍സിന്റെ ചുമതല.

Comments

comments

Categories: Top Stories