ഹ്യുണ്ടായ് കാറുകള്‍ ഇനി മുതല്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം

ഹ്യുണ്ടായ് കാറുകള്‍ ഇനി മുതല്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം
www.hyundai.co.in എന്ന വെബ്‌സൈറ്റിലൂടെ കാര്‍ ബുക്ക് ചെയ്യാനുള്ള സൗകര്യമാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നത്

ന്യൂ ഡെല്‍ഹി :ഹ്യുണ്ടായ് കാറുകള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാമെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ അറിയിച്ചു. www.hyundai.co.in എന്ന വെബ്‌സൈറ്റിലൂടെ കാറുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വാഹനങ്ങളുടെയും അവയുടെ വേരിയന്റുകളുടെയും അടിസ്ഥാനത്തില്‍ 5,000 മുതല്‍ ഒരു ലക്ഷം രൂപ വരെ മുന്‍കൂറായി നല്‍കി ഹ്യുണ്ടായ് ഇയോണ്‍ മുതല്‍ ഹ്യുണ്ടായ് സാന്റ ഫി വരെയുള്ള എല്ലാ മോഡല്‍ കാറുകളും ബുക്കിംഗ് നടത്താമെന്ന് കമ്പനി അറിയിച്ചു.

ഡിജിറ്റലൈസേഷനില്‍ താല്‍പ്പര്യപ്പെടുന്ന ഉപഭോക്തൃ കേന്ദ്രീകൃതവും നൂതനവുമായ ബ്രാന്‍ഡാണ് ഹ്യുണ്ടായ് എന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യാ ലിമിറ്റഡ് എംഡി ആന്‍ഡ് സിഇഒ വൈകെ കൂ പ്രസ്താവിച്ചു. ഓണ്‍ലൈന്‍ മീഡിയ ഇന്നൊവേഷനിലും ഡിജിറ്റല്‍ ഇന്ററാക്ഷനുകളിലും മുന്‍ നിരയിലാണ് കമ്പനിയുടെ സ്ഥാനം. ഓണ്‍ലൈന്‍ കാര്‍ ബുക്കിംഗ് ഉപഭോക്താക്കള്‍ക്ക് നവ്യാനുഭവമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡീലര്‍ ഷോറൂമിലെത്താതെ ടോക്കണ്‍ തുക നല്‍കി ഇഷ്ടപ്പെട്ട വാഹനം ഇഷ്ടപ്പെട്ട ഡീലര്‍ഷിപ്പില്‍നിന്ന് വാങ്ങുന്നതിനുള്ള സൗകര്യമാണ് പോര്‍ട്ടലില്‍ ഒരുക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം ഇന്നലെ ആരംഭിച്ചു.

Comments

comments

Categories: Auto