ജിഎസ്എല്‍വി മാര്‍ക്ക് 3 വിക്ഷേപണം; ഐഎസ്ആര്‍ മറികടക്കുന്നത് വലിയ വെല്ലുവിളി

ജിഎസ്എല്‍വി മാര്‍ക്ക് 3 വിക്ഷേപണം; ഐഎസ്ആര്‍ മറികടക്കുന്നത് വലിയ വെല്ലുവിളി
പുതിയ ഉയരങ്ങള്‍ കീഴടക്കാനുള്ള യാത്രയിലാണ് ഐഎസ്ആര്‍ഒ

ന്യൂഡെല്‍ഹി: മൂന്നാംതലമുറ ജിയോസ്‌റ്റേഷനറി ലോഞ്ച് വെഹിക്കിള്‍ അഥവാ ജിഎസ്എസ്എല്‍വി രൂപകല്‍പ്പന ചെയ്യുമ്പോഴുണ്ടായിരുന്ന പ്രധാന തടസ്സങ്ങള്‍ ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ സൗകര്യങ്ങളും ഇന്ത്യന്‍ വ്യവസായത്തിന്റെ പ്രാപ്തികളുമായിരുന്നു. വലിയൊരു റോക്കറ്റ് രൂപകല്‍പ്പന ചെയ്യാന്‍ സാധിക്കുമെങ്കിലും അത് വിക്ഷേപിക്കാന്‍ ആവശ്യമായ ചെലവേറിയ സ്ഥലം നിര്‍മ്മിക്കുന്നത് ഐഎസ്ആര്‍ഒയെ സംബന്ധിച്ച് ശ്രമകരമായിരുന്നു.

ഒരു ദശാബ്ദം മുന്‍പ് റോക്കറ്റ് വിക്ഷേപണം ആരംഭിച്ചപ്പോള്‍ ഐഎസ്ആര്‍ഒ ഊര്‍ജ്ജിതമായ ഒരു സംഘടനയല്ലായിരുന്നു. അതിന് വലിയ പ്രശസ്തിയില്ലായിരുന്നു. വാണിജ്യസാധ്യതകള്‍ അപ്രധാനവുമായിരുന്നു. ആദ്യതലമുറ ജിഎസ്എല്‍വി പരീക്ഷണം മാത്രമായിരുന്നുവെങ്കിലും അതിന്റെ ഉപഗ്രഹം പരിക്രമണ പഥത്തില്‍ എത്തിയിട്ടില്ല. ജിഎസ്എല്‍വി മാര്‍ക്ക് 3 ഒരു സങ്കീര്‍ണ്ണവാഹനമായിരുന്നു. അതിന്റെ നിര്‍ണ്ണായക സാങ്കേതിക വിദ്യകളില്‍ ചിലത് തിരുത്തിവികസിപ്പിക്കേണ്ടതായുമുണ്ട്. ഐഎസ്ആര്‍ഒയുടെ ക്രയോജനിക് എന്‍ജിന്‍ വികസനം തടസപ്പെടുകയും ചെയ്തു.

എന്നാല്‍ ഇന്ന് സ്ഥിതി മാറി. തങ്ങളുടെ നിലവിലെ കഴിവിന്റെ സൂചനകള്‍ ഐഎസ്ആര്‍ഒ കാണിച്ച് തരുന്നു. ഉപഗ്രഹ നിര്‍മ്മാണ തന്ത്രങ്ങള്‍ ഐഎസ്ആര്‍ഒ പഠിച്ചു. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ അഥവാ പിഎസ്എല്‍വി കൃത്യതയോടെ ഭൂമിയുടെ കുറഞ്ഞ ഭ്രമണപഥത്തില്‍ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹങ്ങളെ നിക്ഷേപിക്കാന്‍ ആരംഭിക്കുകയും സാവധാനത്തില്‍ വിശ്വാസ്യത നേടിയെടുക്കുകയും ചെയ്തു. പിഎസ്എല്‍വി താരതമ്യേന എളുപ്പമുള്ള ഒന്നായിരുന്നു.

ജിഎസ്എല്‍വി തികച്ചും വ്യത്യസ്മായ ഒന്നായിരുന്നു. പ്രാരംഭ ഘട്ടങ്ങളില്‍ ശക്തമായ സോളിഡ് മോട്ടോറുകളും ലിക്വിഡ് എന്‍ജിനുകളും മുകൡ ക്രയോജനിക് എന്‍ജിനുകളും ആവശ്യമായി വന്നു. ആശയവിനിയ ഉപഗ്രഹങ്ങളെ ജിയോസ്‌റ്റേഷനറി പരിക്രമണ പഥത്തില്‍ എത്തിക്കാന്‍ കഴിവുള്ള ജിഎസ്എല്‍വി മാര്‍ക്ക് 3 ഇന്ത്യന്‍ നിലവാരത്തില്‍ ഒരു വന്‍ പദ്ധതിയായിരുന്നു. ഒരു ശക്തമായ ക്രയോജനിക് എന്‍ജിന്‍ വേഗത്തില്‍ വികസിപ്പിക്കേണ്ടത് ആവശ്യമാണ്.

മേയ് അഞ്ചിന് നിലവിലെ തലമുറയില്‍പ്പെട്ട ജിഎസ്എല്‍വിയുടെ വിക്ഷേപണം നടത്തിയതിന് ശേഷം മൂന്ന് ആഴ്ചകള്‍ക്ക് ശേഷം ഐഎസ്ആര്‍ഒ അടുത്ത വിക്ഷേപണം ആരംഭിക്കും. രൂപകല്‍പ്പനയിലും നിര്‍മ്മാണത്തിലും ഐഎസ്ആര്‍ഒ പുതിയ ആശയങ്ങളാണ് സ്വീകരിച്ചത്. ഈ ആശയങ്ങളില്‍ ചിലത് ആദ്യമായാണ് ശ്രീഹരിക്കോട്ടയിലെ ഒരു വാഹനത്തില്‍ പരീക്ഷിക്കപ്പെടുന്നത്. പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ക്രയോജനിക് എന്‍ജിന്‍ ഉപയോഗിക്കുന്ന ആദ്യത്തെ വിക്ഷേപണ വാഹനം ജിഎസ്എല്‍വി 3 ആയിരിക്കും. ഇത് വിജയകരമാണെങ്കില്‍ മനുഷ്യന്റെ ബഹിരാകാശ യാത്രയ്ക്ക് ഉപയോഗിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ വാഹനമായി മാറാനും പര്യാപ്തമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ വാഹനങ്ങളിലൊന്നായി ഇത് മാറും. വികസിതമായ ഒന്നാണ് നിലവിലെ ജിഎസ്എല്‍വി 3. ഒരു വര്‍ഷത്തിന് ശേഷം മറ്റൊരു വികസിത വാഹനത്തിന് ഐഎസ്ആര്‍ഒയ്ക്ക് പദ്ധതിയുണ്ട്. വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കാനായി വാഹനം നിര്‍മിക്കുന്നതിന് കുറഞ്ഞത് രണ്ട് പിഴവറ്റ വികസിത വാഹനങ്ങള്‍ വേണം. ഈ വര്‍ഷം ഫ്രഞ്ച് ഏരിയല്‍ ലോഞ്ചര്‍ ഉപയോഗിച്ച് ഇന്ത്യ രണ്ട് ആശയവിനിമയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കും. ഈ ഉപഗ്രഹങ്ങളിലൊന്ന് 5.6 ടണ്‍ ഭാരമുള്ളതായിരിക്കും. നിലവിലെ ജിഎസ്എല്‍വി 3ന്റെ ശേഷിയേക്കാള്‍ കൂടിയതാണിത്.

ജിഎസ്എല്‍വി മാര്‍ക്ക് 2-ന്റെ വിക്ഷേപണം പരാജയപ്പെട്ടത് ജിഎസ്എല്‍വി മാര്‍ക്ക് 3നെ സ്വാധീനിച്ചു. ചില സൗകര്യങ്ങള്‍ ഞങ്ങള്‍ക്ക് പുന:സ്ഥാപിക്കേണ്ടി വന്നു. അതിനാല്‍ മാര്‍ക്ക് 3 അല്‍പ്പം വൈകിയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കിരണ്‍ കുമാര്‍ അടുത്തിടെ പറഞ്ഞിരുന്നു. 2014ല്‍ ജിഎസ്എല്‍വി മാര്‍ക്ക് 2-ന്റെ വിക്ഷേപണ വിജയം ഐഎസ്ആര്‍ഒയുടെ പ്രധാന നാഴികക്കല്ലായിരുന്നു. മാര്‍ക്ക് 3 ക്രയോജനിക് എന്‍ജിന്‍ പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ്. മാര്‍ക്ക് 2 നേക്കാള്‍ രണ്ടിരട്ടി ശക്തിയുണ്ടിതിന്. ഗ്യാസ്ജനറേറ്റര്‍ സൈക്കിള്‍ എന്നു പേരുള്ള ഈ എന്‍ജിനില്‍ വ്യത്യസ്ത സാങ്കേതികവിദ്യയാണ് ഐഎസ്ആര്‍ഒ ഉപയോഗിക്കുന്നത്.

ക്രയോജെനിക് എന്‍ജിനു വേണ്ടി, തിരുവനന്തപുരത്തെ മഹേന്ദ്രഗിരിയില്‍ പുതിയ പരീക്ഷണശാലകള്‍ ഐഎസ്ആര്‍ഒ സൃഷ്ടിച്ചു. ആദ്യമായി ഇതൊരു വിമാനത്തില്‍ പരീക്ഷിക്കുന്നതോടെ നിര്‍ണ്ണായക ഘട്ടത്തിലാണെത്തുന്നത്. വാഹനത്തില്‍ മറ്റ് പുതിയ സവിശേഷതകളുണ്ടെങ്കിലും ഇവയില്‍ ചിലത് ഇതിനകം രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാഗികമായി പരീക്ഷിച്ചിരുന്നു.

Comments

comments

Categories: Top Stories