ഇന്ത്യയില്‍ വിപുലീകരണം ലക്ഷ്യമിട്ട് ഐമാക്‌സ്

ഇന്ത്യയില്‍ വിപുലീകരണം ലക്ഷ്യമിട്ട് ഐമാക്‌സ്
ചൈന, യൂറോപ്പ്, റഷ്യ എന്നിവയോട് താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ കമ്പനിയുടെ
വളര്‍ച്ച വളരെയധികം താഴ്ന്ന നിലയിലാണ്

മുംബൈ: കനേഡിയന്‍ എന്റര്‍ടെയ്ന്‍മെന്റ് ടെക്‌നോളജി കമ്പനിയായ ഐമാക്‌സ് കോര്‍പ്പറേഷന്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നു. ചൈന, യൂറോപ്പ്, റഷ്യ എന്നിവയോട് താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ കമ്പനിയുടെ വളര്‍ച്ച വളരെയധികം താഴ്ന്ന നിലയിലാണ്. 2001ല്‍ ഇന്ത്യയില്‍ പ്രവേശിച്ച ഐമാക്‌സിന് നാളിതുവരെ അഞ്ച് സ്‌ക്രീനുകളാണ് കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞത്. മുംബൈ, ഡെല്‍ഹി, ബെംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളില്‍ മാത്രമേ ഐമാക്‌സിന് നിലവില്‍ സ്‌ക്രീനുകളുള്ളൂ.

സ്‌ക്രീനുകളുടെ എണ്ണം വര്‍ധിപ്പിക്കുക ഉന്നമിട്ട് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പ്രധാന മള്‍ട്ടിപ്ലക്‌സുകളായ പിവിആര്‍, ഇനോക്‌സ്, സിനെപോളിസ് എന്നിവയുമായി കമ്പനി കരാര്‍ ഒപ്പിട്ടുണ്ട്. പതിനെട്ട് മാസത്തിനിടെ അഞ്ച് പുതിയ തിയേറ്ററുകള്‍ തുറക്കാന്‍ കഴിഞ്ഞു. വര്‍ഷാന്ത്യത്തോടെ അഞ്ചെണ്ണം കൂടി കൂട്ടിച്ചേര്‍ക്കാനാണ് ശ്രമം. ഇത് ആകെ സ്‌ക്രീനുകളുടെ എണ്ണം 17 ആയി ഉയര്‍ത്തും-ഐമാക്‌സ് ഗ്രൂപ്പിന്റെ ഇന്ത്യ, ദക്ഷിണ കിഴക്കന്‍ ഏഷ്യ, മിഡില്‍ ഈസ്റ്റ്, റഷ്യ, സിഐഎസ് എന്നിവിടങ്ങളിലെ മേധാവി ജോണ്‍ ഷ്രിനര്‍ പറഞ്ഞു. പുതിയ ആറു സ്‌ക്രീനുകള്‍ സ്ഥാപിക്കുന്നതിന് പിവിആറുമായും മൂന്ന് സ്‌ക്രീനുകള്‍ക്ക് ഇനോക്‌സുമായും ഐമാക്‌സ് പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

സിനെപോളിസുമായി ചേര്‍ന്ന് പൂനെ (2016) യിലും മുംബൈ (2014) യിലും രണ്ട് തിയേറ്ററുകള്‍ അവര്‍ സ്ഥാപിച്ചിരുന്നു. പിവിആറിന്റെ സഹകരണത്തില്‍ 2018ന്റെ അവസാനത്തോടെ അഞ്ച് സ്‌ക്രീനുകള്‍ കൂട്ടിച്ചേര്‍ക്കും. ഐമാക്‌സിന് ഇന്ത്യ ഏറെ തന്ത്രപ്രധാന വിപണിയാണ്. എങ്കിലും മറ്റ് അന്താരാഷ്ട്ര വിപണികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ വ്യാപ്തിയുടെ കാര്യത്തില്‍ അവര്‍ പിന്നോക്കം നില്‍ക്കുന്നു. ചൈനയില്‍ മാത്രം കമ്പനി 400ല്‍ അധികം തിയേറ്ററുകളാണ് പ്രവര്‍ത്തിപ്പിക്കുന്നത്.

Comments

comments

Categories: Business & Economy