കശ്മീര്‍ പ്രശ്‌നം ; മധ്യസ്ഥത വഹിക്കാമെന്ന് ചൈന

കശ്മീര്‍ പ്രശ്‌നം ; മധ്യസ്ഥത വഹിക്കാമെന്ന് ചൈന

വീണ്ടും പ്രകോപനം

ബെയ്ജിംഗ്: കശ്മീരിനെ ചൊല്ലി ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന് അയവുവരുത്താന്‍ ചൈനയ്ക്ക് സാധിക്കുമെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കീഴിലുള്ള ഗ്ലോബല്‍ ടൈംസ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം. ചൈനയുടെ മധ്യസ്ഥതയില്‍ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ലേഖനത്തില്‍ പറയുന്നത്. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്ന് പറഞ്ഞിരുന്ന ചൈനയുടെ ഇപ്പോഴത്തെ മനംമാറ്റത്തിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. പാക്കിസ്ഥാന്‍ അധിനിവേശ കശ്മീരിലൂടെ പോകുന്ന ചൈന പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ സുരക്ഷയെ കരുതിയാണ് ചൈനയുടെ പുതിയ നീക്കമെന്നാണ് സൂചന.

വന്‍നിക്ഷേപം നടത്തുന്ന ഈ പദ്ധതിക്ക് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം കാരണം പരിക്കേല്‍ക്കരുതെന്നാണ് ചൈനയുടെ ചിന്ത. രോഹിംഗയ അഭയാര്‍ത്ഥികളുടെ വിഷയത്തില്‍ മ്യാന്‍മറും ബംഗ്ലാദേശും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് മധ്യസ്ഥം വഹിച്ചത് ചൈനയാണെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു.

Comments

comments

Categories: Top Stories