ഒഡീഷയില്‍ പുതിയ റെയ്ല്‍ പാതയ്ക്ക് മൂന്ന് മിനുറ്റിനുള്ളില്‍ അനുമതി

ഒഡീഷയില്‍ പുതിയ റെയ്ല്‍ പാതയ്ക്ക് മൂന്ന് മിനുറ്റിനുള്ളില്‍ അനുമതി

ഭുവനേശ്വര്‍: പുതിയ റെയ്ല്‍ പാതയ്ക്കുള്ള അനുമതി ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്ത ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന് കേന്ദ്ര റെയ്ല്‍വേ മന്ത്രി സുരേഷ് പ്രഭു മൂന്ന് മിനുറ്റിനുള്ളില്‍ അനുകൂല മറുപടി നല്‍കി. പുരി മുതല്‍ കൊണാര്‍ക്ക് വരെ പുതിയ റെയ്ല്‍ പാത അനുവദിക്കണമെന്നായിരുന്നു നവീന്‍ പട്‌നായിക് ട്വിറ്ററില്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് മൂന്ന് മിനുറ്റിനുള്ളില്‍ റെയ്ല്‍വേ മന്ത്രി അനുകൂല നിലപാട് അറിയിക്കുകയായിരുന്നു.

പദ്ധതിയില്‍ സംസ്ഥാനം പകുതി തുക നിക്ഷേപിക്കാമെന്ന് ഉറപ്പ് നല്‍കിയായിരുന്നു മുഖ്യമന്ത്രി പട്‌നായികിന്റെ ട്വീറ്റ്. എത്രയും പെട്ടെന്ന് പദ്ധതി അംഗീകരിക്കണമെന്നും ട്വീറ്റില്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായി, കരാര്‍ ഒപ്പിടാന്‍ എപ്പോള്‍ വേണമെങ്കിലും കേന്ദ്ര സര്‍ക്കാര്‍ തയാറാണെന്നും ഞങ്ങള്‍ ഇതിനായി കാത്തിരിക്കുകയായിരുന്നെന്നും റെയ്ല്‍വേ മന്ത്രി അറിയിച്ചു.

Comments

comments

Categories: Top Stories