രാജ്യസഭയിലേക്ക് ഇനിയില്ല: യെച്ചൂരി

രാജ്യസഭയിലേക്ക് ഇനിയില്ല: യെച്ചൂരി

ന്യൂഡല്‍ഹി: രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാനില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം കീഴ്‌വഴക്കം മാനിച്ചാണു മത്സരരംഗത്തുനിന്നും പിന്മാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ചട്ടപ്രകാരമനുസരിച്ച് രണ്ട് തവണയിലധികം ഒരു പാര്‍ട്ടി മെംബറെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്യാറില്ല. ഇത് ലംഘിക്കാന്‍ തയ്യാറല്ലെന്നു യെച്ചൂരി വ്യക്തമാക്കി. പാര്‍ട്ടി ചട്ടപ്രകാരം ഒരാള്‍ക്ക് മൂന്ന് തവണയില്‍ കൂടുതല്‍ രാജ്യസഭയിലേക്കു മത്സരിക്കാന്‍ കഴിയില്ലെന്നതും മറ്റൊരു വസ്തുതയാണ്. ഈ സാഹചര്യത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയ്ക്കു പാര്‍ട്ടി നയം സംരക്ഷിക്കേണ്ടതുണ്ടെന്നും യെച്ചൂരി പറഞ്ഞു.

പശ്ചിമ ബംഗാളില്‍ നിന്നും രാജ്യസഭയിലേക്കു യെച്ചൂരി വമല്‍സരിച്ചാല്‍ പിന്തുണയ്ക്കാന്‍ തയാറാണെന്നു കോണ്‍ഗ്രസ് അറിയിച്ചിരുന്നു. യെച്ചൂരിയല്ലാതെ മറ്റൊരാള്‍ മത്സരിച്ചാല്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് നിര്‍ത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യെച്ചൂരി മത്സരിക്കുന്നില്ലെങ്കില്‍ സഭയില്‍ സിപിഎം പ്രാതിനിധ്യം നഷ്ടമാകും. 294 അംഗ പശ്ചിമ ബംഗാള്‍ നിയമസഭയില്‍ 26 എംഎല്‍എമാര്‍ മാത്രമാണ് സിപിഎമ്മിനുള്ളത്. ആറ് രാജ്യസഭാ സീറ്റുകളില്‍ അഞ്ചും തൃണമൂല്‍ കോണ്‍ഗ്രസിനാണ്.

Comments

comments

Categories: Politics, Top Stories

Related Articles