വാഹനങ്ങളുടെ കാലപരിധി നിശ്ചയിക്കാനുള്ള അധികാരം കോടതിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

വാഹനങ്ങളുടെ കാലപരിധി നിശ്ചയിക്കാനുള്ള അധികാരം കോടതിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി;റോഡിലിറക്കാവുന്ന വാഹനങ്ങളുടെ കാലപരിധി നിര്‍ണയിക്കുന്നതിനുള്ള അധികാരം സര്‍ക്കാരിനാണെന്ന് ഇതു സംബന്ധിച്ച ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കേന്ദ്ര സര്‍ക്കാര്‍. 10 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് ദേശീയ തലസ്ഥാന നഗരി പ്രദേശത്ത് നിരോധനമേര്‍പ്പെടുത്തിക്കൊണ്ടുള്ള ഹരിത ട്രൈബ്യൂണലിന്റെ വിധിക്കെതിരേ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

കൃത്യമായ ഒരു പരിശോധനകളും ഇല്ലാതെയാണ് ട്രൈബ്യൂണല്‍ വിലക്ക് പ്രഖ്യാപിച്ചതെന്നും ഇത് മോട്ടോര്‍ വാഹന നിയമത്തിന്റെ ലംഘനമാണെന്നും ഹെവി ഇന്റസ്ട്രീസ് മന്ത്രാലയം കോടതിയില്‍ വ്യക്തമാക്കി. ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെയര്‍പെഴ്‌സണ്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷസനായ ബഞ്ചാണ് വാദം കേള്‍ക്കുന്നത്.

നിലവില്‍ ഹരിത ട്രൈബ്യൂണല്‍ പ്രഖ്യാപിച്ച വിലക്ക് ഇത്തരം വാഹനങ്ങളുടെ ഉടമകള്‍ക്ക് വലിയ സാമ്പത്തിക പ്രയാസം സൃഷ്ടിക്കുമെന്നും പലരുടെയും ഉപജീവന മാര്‍ഗം തന്നെ പ്രശ്‌നത്തിലാകുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ദേശീയ തലസ്ഥാന മേഖലയിലെ വാഹന സാന്ദ്രത എന്നത് ഡെല്‍ഹിയില്‍ വാഹനസാന്ദ്രത എന്ന് തെറ്റായാണ് ഹരിത ട്രൈബ്യൂണല്‍ കണക്കാക്കിയിട്ടുള്ളതെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

Comments

comments

Categories: Top Stories