2030 ഓടെ സമ്പൂര്‍ണ്ണ ഇലക്ട്രിക് കാര്‍ രാജ്യമാകാന്‍ ഇന്ത്യ

2030 ഓടെ സമ്പൂര്‍ണ്ണ ഇലക്ട്രിക് കാര്‍ രാജ്യമാകാന്‍ ഇന്ത്യ
2030 ഓടെ രാജ്യത്ത് ഒരു പെട്രോള്‍, ഡീസല്‍ കാറുപോലും വില്‍ക്കാന്‍ പാടില്ലെന്ന്
സര്‍ക്കാര്‍ ആഗ്രഹിക്കുന്നതായി കേന്ദ്ര ഊര്‍ജ്ജ മന്ത്രി പീയൂഷ് ഗോയല്‍

ന്യൂ ഡെല്‍ഹി : 2030 ഓടെ ഇന്ത്യ സമ്പൂര്‍ണ്ണ ഇലക്ട്രിക് കാര്‍ രാജ്യമാകാനൊരുങ്ങുന്നു. അതുവഴി ഇന്ധന ഇറക്കുമതിയും വാഹനങ്ങളുടെ പ്രവര്‍ത്തന ചെലവും കുറച്ചുകൊണ്ടുവരികയാണ് ലക്ഷ്യം. രാജ്യത്ത് വളരെ വലിയ തോതില്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാനാണ് തയ്യാറെടുക്കുന്നതെന്ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.

‘ഉജാല’ പോലെ രാജ്യത്തെല്ലായിടത്തും ഇലക്ട്രിക് വാഹനങ്ങളെത്തിക്കുകയാണ് ലക്ഷ്യം. 2030 ഓടെ രാജ്യത്ത് ഒരു പെട്രോള്‍, ഡീസല്‍ കാറുപോലും വില്‍ക്കാന്‍ പാടില്ല എന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.

തുടക്കത്തില്‍ ഇലക്ട്രിക് വാഹന വ്യവസായത്തെ ആദ്യ രണ്ടോ മൂന്നോ വര്‍ഷം സര്‍ക്കാര്‍ തന്നെ നേരിട്ട് നിയന്ത്രിക്കും. ഇക്കാര്യത്തില്‍ മാരുതിയുടെ പിറവി അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളെ പ്രാരംഭഘട്ടത്തില്‍ സര്‍ക്കാര്‍ പിന്തുണച്ചിരുന്നതായി പീയൂഷ് ഗോയല്‍ വ്യക്തമാക്കി. ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരത്തിനായി ഘന വ്യവസായ മന്ത്രാലയവും നീതി ആയോഗും ചേര്‍ന്ന് നയം തയ്യാറാക്കിവരികയാണ്.

Comments

comments

Categories: Auto, Top Stories