ആപ്പിള്‍ മണി ട്രാന്‍സ്ഫര്‍ സര്‍വ്വീസ് തുടങ്ങിയേക്കും

ആപ്പിള്‍ മണി ട്രാന്‍സ്ഫര്‍ സര്‍വ്വീസ് തുടങ്ങിയേക്കും

കാലിഫോര്‍ണിയ: മണി ട്രാന്‍സ്ഫര്‍ സര്‍വ്വീസ് തുടങ്ങുന്നതിനായി പേമെന്റ്‌സ് ഇന്‍ഡസ്ട്രി പാര്‍ട്ട്‌നേര്‍സുമായുള്ള ചര്‍ച്ചയിലാണ് ആപ്പിളെന്ന് റിപ്പോര്‍ട്ടുകള്‍. ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് മറ്റ് ഐഫോണുകളിലേക്ക് പണം ഡിജിറ്റല്‍ മാര്‍ഗത്തില്‍ അയക്കുന്നതിന് പുതിയ സംവിധാനം വഴി സാധിക്കുമെന്നാണ് കരുതുന്നത്. ഈ വര്‍ഷം അവസാനമായിരിക്കും ആപ്പിള്‍ ഈ പുതിയ സേവനം പ്രഖ്യാപിക്കുന്നത്. പ്രവര്‍ത്തനം ആരംഭിച്ചാല്‍ പേപാലിന്റെ വെന്‍മോ ഓഫറിംഗ്, സ്‌ക്വെയര്‍ ഇന്‍കിന്റെ സ്‌ക്വെയര്‍ കാഷ് തുടങ്ങിയ ഡിജിറ്റല്‍ മണി ട്രാന്‍സ്ഫര്‍ സേവനങ്ങള്‍ക്കും പ്രമുഖ ബാങ്കുകളുടെ സേവനങ്ങള്‍ക്കും ഒരു പ്രതിയോഗികളായിരിക്കും ആപ്പിളിന്റെ ഈ സേവനം.

തങ്ങളുടെ പ്രീ-പെയ്ഡ് കാര്‍ഡുകള്‍ തുടങ്ങുന്നതിനു വേണ്ടി പേമെന്റ്‌സ് നെറ്റ്‌വര്‍ക്ക്‌സ് ഓപ്പറേറ്ററായ വിസ ഇന്‍കുമായും ആപ്പിള്‍ ചര്‍ച്ചകള്‍ നടത്തി. തങ്ങളുടെ മൊബീല്‍ പേമെന്റ് സര്‍വ്വീസ് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനു ശ്രമത്തിലാണ് ആപ്പിള്‍. അത്തരത്തിലാണ് ഡെബിറ്റ് കാര്‍ഡ് സേവനങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Comments

comments

Categories: Business & Economy