വാമനപുരം ശുദ്ധജലഡാം: ആക്ഷന്‍ കൗണ്‍സില്‍ നിവേദനം സമര്‍പ്പിച്ചു

വാമനപുരം ശുദ്ധജലഡാം: ആക്ഷന്‍ കൗണ്‍സില്‍ നിവേദനം സമര്‍പ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയില്‍ ഒരു ശുദ്ധജല ഡാം നിര്‍മിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വാമനപുരം ഡാം സര്‍വക്ഷി ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികള്‍ ജലവിഭവ വകുപ്പുമന്ത്രി മാത്യു റ്റി തോമസിന് നിവേദനം സമര്‍പ്പിച്ചു. ചിറയിന്‍കീഴ്, വര്‍ക്കല, നെടുമങ്ങാട് താലൂക്കുകളിലെ കുടിവെള്ളക്ഷാമത്തിന് യുദ്ധകാല അടിസ്ഥാനത്തില്‍ പരിഹാരം കാണാന്‍ ഡാം ആവശ്യമാണ്.ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ. ജി സുഗുണന്‍ നിവേദകസംഗത്തിന് നേതൃത്വം നല്‍കി. ആര്‍ രാമു (സിപിഎം), റ്റി പി അംബിരാജ് (കോണ്‍ഗ്രസ്), സി എസ് ജയചന്ദ്രന്‍ (സി പി ഐ), മധുസൂദനന്‍ തുടങ്ങിയവരും ഈ അഖിലക്ഷി നിവേദക സംഗത്തില്‍ ഉണ്ടായിരുന്നു.

Comments

comments

Categories: Top Stories