യുദ്ധങ്ങള്‍ തോറ്റ ചുവന്ന സുല്‍ത്താന്‍

യുദ്ധങ്ങള്‍ തോറ്റ ചുവന്ന സുല്‍ത്താന്‍

മഹനീയമായ സാംസ്‌കാരിക പാരമ്പര്യമുള്ള രാഷ്ട്രങ്ങളുടെ നിരയില്‍ ഇടംപിടിക്കുന്നതാണ് തുര്‍ക്കി. എങ്കിലും യൂറോപ്പിലെ മറ്റേതു രാജ്യത്തെപ്പോലെ തുര്‍ക്കിയും യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിച്ചിട്ടുണ്ട്. അതില്‍ റഷ്യയുമായും ഗ്രീസുമായുമുണ്ടായ യുദ്ധങ്ങള്‍ കനത്ത നഷ്ടമാണ് തുര്‍ക്കിക്ക് വരുത്തിയത്. 36ാം ഓട്ടോമന്‍ സുല്‍ത്താന്‍ അബ്ദുള്‍ ഹമീദ് രണ്ടാമന്റെ കാലത്തായിരുന്നു അതു രണ്ടും അരങ്ങേറിയത്. മിഥാത് പാഷയുടെ നേതൃത്വത്തില്‍ യുവതുര്‍ക്കികള്‍ മുറാദ് അഞ്ചാമനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ഹമീദ് രണ്ടാമന് സുല്‍ത്താന്‍ പദവി കൈവന്നു. 1877-78 കാലത്ത് തുര്‍ക്കി റഷ്യയുമായി ഏറ്റുമുട്ടി.

ഗ്രീസുമായുള്ള അങ്കം 1897 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയും നടന്നു. ചുവന്ന സുല്‍ത്താന്‍ എന്ന വിളിപ്പേരുള്ള അബ്ദുള്‍ ഹമീദിന്റെ കാലത്തെ രണ്ടു യുദ്ധങ്ങളും തുര്‍ക്കിക്ക് കനത്ത തിരിച്ചടി നല്‍കുന്നതായി പരിണമിച്ചു. തുടര്‍ന്ന് രാജ്യത്തുടനീളം കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഈ അവസരം മുതലെടുത്ത് യുവതുര്‍ക്കികളും വിപ്ലവം അഴിച്ചുവിട്ടു. 1909 ഏപ്രിലില്‍ പുതിയൊരു ഭരണഘടന തുര്‍ക്കിയില്‍ നിലവില്‍വന്നു. പിന്നാലെ അബ്ദുള്‍ ഹമീദ് രണ്ടാമന്‍ സുല്‍ത്താന്‍ സ്ഥാനം ഉപേക്ഷിച്ചു. രാജ്യത്തെ കാക്കാന്‍ മറന്ന സുല്‍ത്താനെ നാടുകടത്തുകയും ചെയ്തു.

Comments

comments

Categories: World