വന സംരക്ഷണം : ബനയാന പ്രോജക്റ്റുമായി ഒഡീഷ

വന സംരക്ഷണം : ബനയാന പ്രോജക്റ്റുമായി ഒഡീഷ

ഭുവനേശ്വര്‍: ഒഡീഷയിലെ വനമേഖലയുടെയും ജൈവവൈവിധ്യത്തിന്റെയും സുസ്ഥിരമായ സംരക്ഷണത്തിനായി മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ബനയാന എന്ന പേരില്‍ ഒഡീഷ ഫോറസ്ട്രി സെക്റ്റര്‍ ഡെവലപ്‌മെന്റ് പ്രോജക്റ്റ് അവതരിപ്പിച്ചു. സംസ്ഥാനത്തെ പത്ത് ജില്ലകളിലെ 14 വനപ്രദേശത്തും വന്യജീവിസംരക്ഷണ മേഖലയിലും പ്രോജക്റ്റ് നടപ്പിലാക്കും. 12,000 ഓളം വരുന്ന വന സുരക്ഷാ സമിതികളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിക്ക് പത്തു വര്‍ഷ കാലയളവില്‍ 1,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ജെഐസിഎ പിന്തുണയോടെ നടപ്പിലാക്കുന്ന പദ്ധതി വന മേഖലയിലെ ഇന്ത്യയിലെ മൂന്നാം തലമുറയിലെ പ്രൊജക്റ്റാണെന്നും മികച്ച സാങ്കേതികവിദ്യയും മാര്‍ഗങ്ങളുമുപയോഗിച്ച് വനസമ്പത്തിന്റെയും ജൈവവൈവിധ്യത്തെയും സുസ്തിരമായി സംരക്ഷിക്കുമെന്നും നവീന്‍ പട്‌നായിക് പറഞ്ഞു. സജീവമായ ജനപങ്കാൡം ഉറപ്പാക്കികൊണ്ടുള്ള പദ്ധതിയാണെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. 3,600 ഓളം വനിതാ സ്വയം സഹായസംഘങ്ങള്‍ പദ്ധതിയില്‍ സഹകരിക്കുന്നുണ്ട്.

Comments

comments

Categories: Life