ഇന്ത്യന്‍ കമ്പനികള്‍ കൂടുതല്‍ സാമ്പത്തിക ഭദ്രതയിലേക്ക്

ഇന്ത്യന്‍ കമ്പനികള്‍ കൂടുതല്‍ സാമ്പത്തിക ഭദ്രതയിലേക്ക്

ന്യൂഡെല്‍ഹി: സാമ്പത്തിക രംഗത്തെ അനുകൂല പ്രവണതകള്‍ കണക്കിലെടുക്കുമ്പോള്‍ 2017ല്‍ ഇന്ത്യന്‍ കമ്പനികള്‍ കാര്യമായ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. മുതിര്‍ന്ന ഫിനാന്‍ഷ്യല്‍ എക്‌സിക്യൂട്ടീവുകളില്‍ പകുതിയിലേറെയും (77%) ഈ അഭിപ്രായം പ്രകടിപ്പിച്ചതായാണ് ഗ്ലോബല്‍ ബിസിനസ് ആന്‍ഡ് സ്‌പെന്‍ഡിംഗ് ഔട്ട്‌ലുക്ക് സര്‍വേ പറയുന്നത്. അമേരിക്കന്‍ എക്‌സ്പ്രസ് കമ്മീഷന്‍ ചെയ്ത് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റര്‍ കസ്റ്റം റിസേര്‍ച്ച് ലാബ് നടത്തിയ സര്‍വേയില്‍ ഇന്ത്യന്‍ കമ്പനികള്‍ വിപണിയിലെ അവരുടെ ചെലവഴിക്കലും നിക്ഷേപവും വര്‍ധിപ്പിക്കുമെന്ന് സൂചിപ്പിക്കുന്നു. ഇന്ത്യന്‍ കമ്പനികളില്‍ 67 ശതമാനവും ഈ വര്‍ഷം ലാഭക്ഷമത മെച്ചപ്പെടുത്തുകയും നിക്ഷേപത്തിലും ചെലവഴിക്കലിലും ശ്രദ്ധിക്കുകയും ചെയ്യും.

ഏതാണ്ട് 37 ശതമാനം ഇന്ത്യന്‍ ഫിനാന്‍സ് എക്‌സിക്യൂട്ടീവുകളും പ്രതീക്ഷിക്കുന്നത് അവരുടെ കമ്പനിയുടെ ചെലവഴിക്കലിന്റെയും നിക്ഷേപത്തിന്റെയും അവസ്ഥ 10 ശതമാനത്തിലേറെയായി വര്‍ധിക്കുമെന്നാണ്. ആഗോള എക്‌സിക്യൂട്ടീവുകളില്‍ ഇത് 24 ശതമാനം മാത്രമാണ്. ഇന്ത്യന്‍ കമ്പനികള്‍ ഈ വര്‍ഷം അവരുടെ ചെലവഴിക്കലും നിക്ഷേപവും വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കന്‍ എക്‌സ്പ്രസ്, ഗ്ലോബല്‍ കോര്‍പ്പറേറ്റ് പേമെന്റ്‌സ്, വൈസ് പ്രസിഡന്റും ജനറല്‍ മാനേജരുമായ സരു കുശാല്‍ പറയുന്നു. വിഭവങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുകയും വിവിധ വിഭാഗങ്ങളില്‍ ചെലവഴിക്കലുകള്‍ ഫലപ്രദമായി നിയന്ത്രിക്കുകയും ചെയ്തുകൊണ്ട് ഇന്ത്യ ഇന്‍ക്. മികച്ച വളര്‍ച്ചയിലേക്ക് നീങ്ങുകയാണെന്നും അവര്‍ പറഞ്ഞു.

ആഗോള എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ടോപ്പ് ഐടി മുന്‍ഗണനയായി ഇന്ത്യന്‍ എക്‌സിക്യൂട്ടീവുകള്‍ എടുത്തുപറയുന്നത് ഹാര്‍ഡ്‌വെയറും ഇന്‍ഫ്രാസ്ട്രക്ചറുമാണ്. ഇന്ത്യയില്‍ നിന്നുള്ള 30 ശതമാനം എക്‌സിക്യൂട്ടീവുകളുടെ അഭിപ്രായത്തില്‍, ആഗോളതലത്തില്‍ 13 ശതമാനവും ഏഷ്യ-ഓസ്‌ട്രേലിയ മേഖലയിലെ 14 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍, കമ്പനികളുടെ ഏറ്റവും പ്രധാന മുന്‍ഗണന ഹാര്‍ഡ്‌വെയറും ഇന്‍ഫ്രാസ്ട്രക്ചറുമായിരിക്കും. ഡിജിറ്റലൈസേഷന്റെ ആവശ്യവും പ്രാധാന്യവും കമ്പനികള്‍ വ്യക്തമായി മനസ്സിലാക്കുന്നതായി ഇത് സൂചിപ്പിക്കുന്നു, അതിനാല്‍ തന്നെ ഈ ദിശയില്‍ ബോധപൂര്‍വമായ ശ്രമം നടത്തുകയും ചെയ്യുന്നു. മറ്റൊരു 10 ശതമാനം ഇന്ത്യന്‍ എക്‌സിക്യൂട്ടീവുകള്‍ ബിസിനസ് ഇന്റലിജന്‍സിലും ഡാറ്റ അനാലിസിസ് ശേഷികളിലും ശ്രദ്ധ ചെലുത്താന്‍ താല്‍പ്പര്യപ്പെടുന്നു.

ഇന്ത്യയിലെ നിന്നുള്ള 67 ശതമാനം ഫിനാന്‍ഷ്യല്‍ എക്‌സിക്യൂട്ടീവുകളുടെ അഭിപ്രായത്തില്‍, കസ്റ്റമര്‍ സര്‍വീസ് മെച്ചപ്പെടുത്താനുള്ള വിപണി സമ്മര്‍ദ്ദം കാര്യമായി വര്‍ധിച്ചിട്ടുണ്ടെന്ന് സര്‍വേ വെളിപ്പെടുത്തുന്നു. സമാന വിലയിരുത്തലില്‍ ആഗോളതലത്തിലും(50%) ഏഷ്യ-ഓസ്േ്രടലിയ (44%) വിപണികളുമായും താരതമ്യപ്പെടുത്തുമ്പോഴും ഇന്ത്യ മുന്നിലാണ്.

Comments

comments

Categories: Business & Economy

Related Articles