വിദ്യാഭ്യാസത്തിന്റെ വിശുദ്ധി

വിദ്യാഭ്യാസത്തിന്റെ വിശുദ്ധി
വിദ്യാഭ്യാസത്തിനൊപ്പം വ്യക്തിത്വ വികസനത്തിനും പ്രാധാന്യം നല്‍കിയുള്ള
പ്രവര്‍ത്തനങ്ങളാണ് ഹോളി ഗ്രേസ് പിന്തുടരുന്നത്

കേരളത്തിന്റെ വിദ്യാഭ്യാസരംഗം നാള്‍ക്കുനാള്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ചുവരുകയാണ്. ഇന്ത്യയിലും വിദേശത്തും അക്കാഡമിക്, തൊഴില്‍ മേഖലകളില്‍ ദൃശ്യമായ വിപുലമായ മലയാളിസാന്നിധ്യം ഇതിനു തെളിവാണ്. കേരളത്തിന്റെ പുതുതലമുറയിലെ ഭൂരിപക്ഷം പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടിയിട്ടുള്ളവരായിരിക്കും. വരും തലമുറയില്‍ വിദ്യാഭ്യാസം നേടാത്തവര്‍ തുലോം കുറവായിരിക്കും. ഇത്തരത്തിലുള്ള മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്നതിന് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഹിച്ചിരിക്കുന്ന പങ്ക് വളരെ വലുതാണ്. ഇക്കൂട്ടത്തില്‍ എടുത്തു പറയേണ്ട നാമങ്ങളിലൊന്നാണ് ഹോളി ഗ്രേസ് അക്കാഡമിയുടേത്

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ വര്‍ഷങ്ങളായി സേവനം നടത്തിവരുന്ന സ്ഥാപനങ്ങളിലൊന്നാണ് ഹോളി ഗ്രേസ്. ഹോളി ഗ്രേസ് ഫൗണ്ടേഷന്‍ എന്ന പേരില്‍ 1998-ലാണ് ട്രസ്റ്റ് രൂപീകരിക്കപ്പെട്ടത്. കാരുണ്യ പ്രവര്‍ത്തനങ്ങളും, വിദ്യാഭ്യാസമേഖലയുമാണ് ട്രസ്റ്റിന്റെ പ്രവര്‍ത്തനരംഗം. പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് മികച്ച സേവനങ്ങള്‍ നല്‍കുകയാണ് പ്രധാന ലക്ഷ്യം. 1998-ലാണ് ട്രസ്റ്റിന്റെ രൂപീകരണമെങ്കിലും 2000-ലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.

ഹോളി ഗ്രേസ് അക്കാഡമി-സിബിഎസ്ഇ റെസിഡെന്‍ഷ്യല്‍ സ്‌കൂളായിരുന്നു ഇവരുടെ ആദ്യ സംരംഭം. തുടക്കത്തില്‍ അഞ്ചാം ക്ലാസ് വരെയുള്ള സ്‌കൂളായിരുന്നു ഇത്. കാലത്തിനൊപ്പം സ്‌കൂളും വളര്‍ച്ച കൈവരിച്ചു. ഇന്ന് പ്ലസ്ടു കോഴ്‌സുകള്‍ വരെ ഇവിടെ ലഭ്യമാണ്. 2005-ലാണ് ഇവര്‍ ഹോളി ഗ്രേസ് അക്കാഡമി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (എച്ച്ജിഎഎംഎസ്) ആരംഭിക്കുന്നത്. അതിനുശേഷം 2010-ലാണ് ഹോളി ഗ്രേസ് അക്കാഡമി ഓഫ് എന്‍ജിനീയറിംഗ് ആരംഭിക്കുന്നത്. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, കംപ്യൂട്ടര്‍ സയന്‍സ്, മെക്കാനിക്കല്‍, ട്രിപ്ലിള്‍ ഇ, സിവില്‍ എന്നിങ്ങനയുള്ള അഞ്ച് ട്രേഡിലുള്ള കോഴ്‌സുകളാണ് എന്‍ജിനീയറിംഗ് കോളെജിലുള്ളത്.

ഒരു റെസിഡന്‍ഷ്യല്‍ കോളെജ് എന്ന രീതിയിലായിരുന്നു എച്ച്ജിഎഎംഎസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. എന്നാല്‍ രണ്ടു വര്‍ഷമായി ഡേ സ്‌കോളേഴ്‌സിനും പ്രവേശനം നല്‍കി വരുന്നു. സമീപ പ്രദേശങ്ങളില്‍ നിന്നും വരുന്ന കുട്ടികള്‍ക്കും, ഹോസ്റ്റല്‍ ജീവിതം സാധ്യമല്ലാത്തവര്‍ക്കും വേണ്ടിയാണ് ഇത്തരത്തിലുള്ള മാറ്റം വരുത്തിയതെന്ന് കോളെജ് അധികൃതര്‍ പറഞ്ഞു.

എച്ച്ജിഎഎംഎസ് മാനേജ്‌മെന്റ് വിദ്യാഭ്യാസരംഗത്ത് മികച്ച മുന്നേറ്റം കൈവരിച്ച സ്ഥാപനമാണ്. എഐസിടിഇയുടെയും കാലിക്കറ്റ് സര്‍വ്വകലാശാലയുടെയും അംഗീകാരമുള്ള ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സുകളാണ് ഹോളി ഗ്രേസില്‍ ഉള്ളത്. ഫിനാന്‍സ്, എച്ച്ആര്‍, മാര്‍ക്കറ്റിംഗ്, ഐടി എന്നീ കോഴ്‌സുകളാണ് ഇവിടെയുള്ളത്. ഇതിനുപുറമെ ഇക്കൊല്ലം മുതല്‍ ഇന്റര്‍നാഷണല്‍ ബിസിനസ്, ട്രാവല്‍ ആന്‍ഡ് ടൂറിസം എന്നീ പുതിയ കോഴ്‌സുകളും ആരംഭിക്കുമെന്ന് കോളെജ് ചെയര്‍മാന്‍ വക്കച്ചന്‍ താക്കോല്‍ക്കാരന്‍ പറഞ്ഞു. കോളെജിന്റെ ആരംഭം മുതല്‍ മികച്ച പ്രകടനമാണ് ഇവര്‍ക്ക് കാഴ്ച്ചവെക്കാന്‍ സാധിച്ചത് മാത്രമല്ല ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും, വിദേശ രാജ്യങ്ങളില്‍ നിന്നും കുട്ടികള്‍ വിദ്യാഭ്യാസത്തിനായി എത്തുന്നതായും അദ്ദഹം പറഞ്ഞു.

എച്ച്ജിഎഎംഎസ് വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യപ്രതിബദ്ധതയുള്ള ബിസിനസ് പ്രൊഫഷണലുകളെയാണ് വാര്‍ത്തെടുക്കുന്നത്. പ്രമുഖ കമ്പനികളുടെ സിഇഒമാരെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും വരുത്തി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ക്ലാസുകള്‍ കോളെജില്‍ നല്‍കുന്നുണ്ട്. നപ്രൊഷണല്‍ രംഗത്ത് സജീവമായിട്ടുള്ളവരുടെ അനുഭവങ്ങളും ഉപദേശങ്ങളും അടങ്ങിയ ക്ലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭാവിയില്‍ വളരെ ഉപയോഗപ്രദമായിരിക്കും. ഇതിനു പുറമെ ജര്‍മ്മന്‍, ഫ്രഞ്ച്, ഐഇഎല്‍ടിഎസ് എന്നിങ്ങനെയുള്ള ഭാഷാ പരിശീലനപരിപാടികളും കോളെജില്‍ നല്‍കി വരുന്നതായി അധികൃതര്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്കായി ഒരു വ്യവസായ സന്ദര്‍ശനവും, വിദേശയാത്രയും എല്ലാ വര്‍ഷവും കോളെജ് നടത്തി വരുന്നു. ഇതുപോലുള്ള യാത്രകള്‍ക്കായി വിദ്യാര്‍ത്ഥികള്‍ പ്രത്യേകം തുക മുടക്കേണ്ടതില്ല. കഴിഞ്ഞ അധ്യയന വര്‍ഷം കോളെജില്‍ നിന്നും മലേഷ്യക്കാണ് പോയിരുന്നത്. യാത്രപരിപാടിയില്‍ മലേഷ്യന്‍ സര്‍വ്വകലാശാലയില്‍ ഒരു ദിവസത്തെ ക്ലാസും വിദ്യര്‍ത്ഥികള്‍ക്കായി ഒരുക്കിയിരുന്നതായി വക്കച്ചന്‍ താക്കോല്‍ക്കാരന്‍ പറയുകയുണ്ടായി.

പാഠപുസ്തകങ്ങളിലുള്ള കാര്യങ്ങള്‍ മാത്രമല്ല ഇവിടെ പരിശീലിപ്പിക്കുന്നത്. വ്യക്തിത്വവികസനം, സ്വയം പര്യാപ്തത എന്നിവ ആര്‍ജ്ജിക്കുന്നതിനായി പാഠ്യേതര പരിപാടികളും എച്ച്ജിഎഎംഎസില്‍ നടന്നു വരുന്നു. ഇതിനായി പലവിധത്തിലുള്ള പ്രോജ്ക്റ്റുകളും, പ്രസന്റേഷനുകളും നടത്താറുണ്ട്, ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ഗുണമാണ് പലയിടത്തും നടക്കുന്ന മാനേജ്‌മെന്റ് മീറ്റില്‍ കോളെജിന് ലഭിക്കുന്ന സമ്മാനങ്ങള്‍ എന്നു കോളെജ് അധികൃതര്‍ അഭിമാനത്തോടെ അറിയിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കായി എച്ച്ജിഎഎംഎസ് ഒരുക്കുന്ന വ്യത്യസ്ത പരിപാടികളിലൊന്നാണ് വാഗമണില്‍ നടക്കുന്ന സാഹസിക ക്യാംപ്.

കുട്ടികളുടെ ആത്മധൈര്യം വര്‍ധിപ്പിക്കുന്നതിനായാണ് ഇത്തരം ക്യാംപ് കോളെജ് ഒരുക്കിയിരിക്കുന്നത്. പാരാഗ്‌ളൈഡിംഗ്, ഗ്‌ളൈഡിംഗ്, റോക്ക് ക്ലൈംബിംഗ്, കേവ് എക്‌സപ്ലോറേഷന്‍ എന്നിവയാണ് ഈ ക്യാംപില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തുടക്കത്തില്‍ ഇവയില്‍ പങ്കെടുക്കാന്‍ പലരും മടികാണിക്കുമെങ്കിലും ക്യാംപിന്റെ നടത്തിപ്പുകാര്‍ വളരെയധികം പ്രോല്‍സാഹനം നല്‍കി മടിച്ചുനില്‍ക്കുന്നവരെയും പരിപാടിയില്‍ ഉള്‍പ്പെടുത്തുന്നു. ഇത്തരം പങ്കാളിത്തത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്കുള്ളിലെ ആത്മവിശ്വാസം ഇരട്ടിക്കുന്നതായും വക്കച്ചന്‍ താക്കോല്‍ക്കാരന്‍ പറഞ്ഞു.

വിദ്യാഭ്യാസത്തിനു പുറമെ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളും കോളെജിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. കഴിഞ്ഞ പത്തു വര്‍ഷത്തോളമായി സര്‍ക്കാര്‍ ആശുപത്രിയിലെ നിര്‍ധനരായിട്ടുള്ള രോഗികള്‍ക്കായി ഇവര്‍ രണ്ടുനേരം ഭക്ഷണം നല്‍കിവരുന്നു. ഇതുകൂടാതെ ഓണം, വിഷു, ഈസ്റ്റര്‍ തുടങ്ങിയ വിശേഷദിവസങ്ങളില്‍ കരുണാലയം, സ്‌നേഹാലയം എന്നീ ആതുരഭവനങ്ങള്‍ക്കായി ഇവര്‍ സദ്യ ഒരുക്കാറുണ്ട്. മാത്രമല്ല വര്‍ഷത്തിലൊരിക്കല്‍ ആ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കായി ഇവര്‍ വസ്ത്രങ്ങളും സമ്മാനങ്ങളും നല്‍കുകയും ചെയ്യുന്നു. ഇതുപോലുള്ള സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ സജീവ പങ്കാളിത്തമാണ് ഉണ്ടാവാറുള്ളതെന്നും അധികൃതര്‍ അറിയിച്ചു.

കോളെജിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസ്സോസിയേഷന്‍ എച്ച്ജിഎഎംഎസിന് എ ഗ്രേഡ് നല്‍കി ആദരിച്ചിട്ടുണ്ട്. മാത്രമല്ല ഇന്റര്‍നാഷണല്‍ അക്രഡിറ്റേഷന്‍ ഓര്‍ഗനൈസേഷന്‍, എസിബിഎസ്പി, ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജൂക്കേഷന്‍, കാലിക്കറ്റ് സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ നിന്നു നൂതന പ്രവര്‍ത്തനങ്ങള്‍ക്കും മികവിനുമായുള്ള പുരസ്‌കാരങ്ങളും കോളെജിന് ലഭിച്ചിട്ടുണ്ട്.

വക്കച്ചന്‍ താക്കോല്‍ക്കാരന്‍, ചെയര്‍മാന്‍, ഹോളി ഗ്രേസ് അക്കാഡമി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്

” എഐസിടിഇയുടെയും കാലിക്കറ്റ് സര്‍വ്വകലാശാലയുടെയും അംഗീകാരമുള്ള ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സുകളാണ് ഹോളി ഗ്രേസില്‍ ഉള്ളത്. ഫിനാന്‍സ്, എച്ച്ആര്‍, മാര്‍ക്കറ്റിംഗ്, ഐടി എന്നീ കോഴ്‌സുകളാണ് എച്ച്ജിഎഎംഎസില്‍ ലഭിക്കുന്നത്. ഇതിനുപുറമെ ഇക്കൊല്ലം മുതല്‍ ഇന്റര്‍നാഷണല്‍ ബിസിനസ്, ട്രാവല്‍ ആന്‍ഡ് ടൂറിസം എന്നീ പുതിയ കോഴ്‌സുകളും ആരംഭിക്കും “

 

 

Comments

comments

Categories: Education, FK Special