തുര്‍ക്കിയില്‍ വിമതബന്ധം ആരോപിച്ച് 1000 പേരെ അറസ്റ്റ് ചെയ്തു

തുര്‍ക്കിയില്‍ വിമതബന്ധം ആരോപിച്ച് 1000 പേരെ അറസ്റ്റ് ചെയ്തു

അങ്കാറ: തുര്‍ക്കിയില്‍ വിമത ബന്ധം ആരോപിച്ചു 1000-ത്തിലധികം പേരെ എര്‍ദോഗന്‍ ഭരണകൂടം അറസ്റ്റ് ചെയ്തു. അമേരിക്കയിലുള്ള വിമത നേതാവ് ഫെതുല്ല ഗുലനുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണു രാജ്യത്തെ 81 പ്രവിശ്യകളിലും ചൊവ്വാഴ്ച രാത്രി നടത്തിയ റെയ്ഡില്‍ തുര്‍ക്കി ദൗത്യസേന പിടികൂടിയത്. പിടിയിലായവര്‍ ഗുലന്‍ അനുയായികളാണെന്നു ആഭ്യന്തര മന്ത്രി സുലൈമാന്‍ സോയ്‌ലു പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പട്ടാള അട്ടിമറിക്കായി ശ്രമം നടത്തിയത് ഗുലന്റെ നേതൃത്വത്തിലാണെന്നാണു പ്രസിഡന്റ് ആരോപിച്ചിരുന്നു. അട്ടിമറിശ്രമത്തെ ജനകീയ ഇടപെടലിലൂടെ പരാജയപ്പെടുത്തുകയായിരുന്നു.

Comments

comments

Categories: World