സെന്‍കുമാറിന്റെ നിയമനം താമസിപ്പിക്കരുതെന്ന് നിയമ സെക്രട്ടറി

സെന്‍കുമാറിന്റെ നിയമനം താമസിപ്പിക്കരുതെന്ന് നിയമ സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി ടി പി സെന്‍കുമാറിനെ ഉടന്‍ നിയമിക്കണമെന്നു നിയമ സെക്രട്ടറി. തിങ്കളാഴ്ചയാണു സെന്‍കുമാറിനെ ഡിജിപിയായി നിയമിക്കണമെന്നു സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. ഈ വിധിയില്‍ പുനപരിശോധയ്ക്കു സാധ്യതയില്ലെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് നിയമസെക്രട്ടറി മുഖ്യമന്ത്രിക്കു കൈമാറി.

സെന്‍കുമാറിന്റെ നിയമനത്തില്‍ താമസം വരുത്തി കേസുമായി മുന്നോട്ട് പോയാല്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്നാണ് ഇതുമായി ബന്ധപ്പെട്ടു നിയമോപദേശം തേടിയവരെല്ലാം സര്‍ക്കാരിനു മറുപടി നല്‍കിയിരിക്കുന്നത്. സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ കേസ് വാദിച്ച ഹരീഷ് സാല്‍വയും സമാന നിലപാട് അറിയിച്ചിട്ടുണ്ടെന്നാണു സൂചന.

Comments

comments

Categories: Top Stories