ജിയോ ഇളവുകള്‍ എയര്‍ടെല്ലിനും വോഡാഫോണിനും കൂടുതല്‍ തിരിച്ചടികള്‍ നല്‍കും

ജിയോ ഇളവുകള്‍ എയര്‍ടെല്ലിനും വോഡാഫോണിനും കൂടുതല്‍ തിരിച്ചടികള്‍ നല്‍കും
2020-21 ആകുമ്പോഴേക്കും വരുമാന വിപണി വിഹിതത്തിന്റെ പകുതി സ്വന്തമാക്കാനാണ്
ജിയോയുടെ നീക്കം

മുംബൈ: വില നിര്‍ണയ തന്ത്രങ്ങള്‍ക്കൊപ്പം മികച്ച സേവനങ്ങളും നല്‍കിക്കൊണ്ട് അടുത്ത 12-18 മാസത്തിനുള്ളില്‍ ഇന്ത്യന്‍ വയര്‍ലെസ് വരിക്കാരിലെ 15 ശതമാനത്തെ നേടാനാകുമെന്നാണ് റിലയന്‍സ് ജിയോ പ്രതീക്ഷിക്കുന്നത്. ഈ നീക്കം എതിരാളികളെ ദോഷകരമായി ബാധിക്കുന്നത് തുടരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ജിയോയുടെ ഈ തന്ത്രം മറ്റ് ടെലികോം ദാതാക്കളെ സംന്ധിച്ച് ഉപഭോക്താക്കളില്‍ നിന്നു ലഭിക്കുന്ന ശരാശരി വരുമാനത്തി (എആര്‍പിയു)ന് മേല്‍ സമ്മര്‍ദം ചെലുത്തുമെന്നാണ് അമേരിക്കന്‍ ബാങ്കായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2016 സെപ്റ്റംബറില്‍ സേവനം ആരംഭിച്ച ജിയോ ഇത് വരെ രാജ്യത്തെ 6 ശതമാനം വയര്‍ലെസ് വരിക്കാരെ നേടിക്കഴിഞ്ഞു. 15 ശതമാനം വരിക്കാരെയെങ്കിലും നേടണമെന്നതാണ് ജിയോയുടെ ലക്ഷ്യം.

2020-21 ആകുമ്പോഴേക്കും വരുമാന വിപണി വിഹിതത്തിന്റെ പകുതിയോളം സ്വന്തമാക്കാനാണ് ജിയോയുടെ നീക്കം. ഡിസംബര്‍ പാദത്തില്‍ എയര്‍ടെല്ലിന് 33.1 ശതമാനവും, വോഡാഫോണിന് 23.5 ശതമാനവും, ഐഡിയയ്ക്ക് 18.7 ശതമാനവും വരുമാന വിപണി വിഹിതം ഉണ്ടായിരുന്നു. സൗജന്യ സേവനത്തിന്റെ കാലപരിധി അവസാനിച്ചതോടെ ജിയോ വരിക്കാരുടെ സംഖ്യയില്‍ ഇടിവ് നേരിട്ടിരിക്കുകയാണ്. ഇത് ആക്രമണോത്സുകമായ വിലനിര്‍ണയിക്കുന്നതിന് കാരണമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

ആദ്യ 170 ദിവസത്തില്‍ 100 മില്യണ്‍ ഉപഭോക്താക്കളെ ജിയോ നേടിയിരുന്നു. മാര്‍ച്ച് 31 ആയപ്പോള്‍ വരിക്കാരുടെ എണ്ണം 109 മില്യണായി ഉയര്‍ന്നു. ഉപഭോക്താക്കള്‍ ഇനിയും വര്‍ദ്ധിക്കണമെങ്കില്‍ വരും മാസങ്ങളില്‍ അതിനനുസരിച്ചുള്ള 4ജി ഫോണുകളും വര്‍ധിപ്പിക്കേണ്ടതായുണ്ട്. 4ജി സ്മാര്‍ട്ട് ഫോണുകളുടെ വില്‍പ്പന വര്‍ധിക്കുന്നതിനും ജിയോയുടെ വരവ് ഇടയാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

Comments

comments

Categories: Business & Economy