അഞ്ചിന്റെയും പത്തിന്റെയും പുതിയ നാണയങ്ങള്‍ ഉടന്‍ പുറത്തിറക്കും

അഞ്ചിന്റെയും പത്തിന്റെയും പുതിയ നാണയങ്ങള്‍ ഉടന്‍ പുറത്തിറക്കും

മുംബൈ: അഞ്ച് രൂപയുടെയും പത്ത് രൂപയുടെയും പുതിയ നാണയങ്ങള്‍ ഉടന്‍ വിനിമയത്തിലെത്തിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. അലഹബാദ് ഹൈകോടതിയുടെ 150ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പുതിയ അഞ്ച് രൂപയും നാഷണല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയുടെ 125ാം വര്‍ഷത്തോടനുബന്ധിച്ച് പുതിയ പത്ത് രൂപയും സര്‍ക്കാര്‍ പുറത്തിറക്കുമെന്നാണ് ആര്‍ബിഐയില്‍ നിന്നുള്ള വിവരം.

പുതിയ നാണയങ്ങള്‍ പുറത്തിറക്കിയ ശേഷവും നിലവിലുള്ള അഞ്ച് രൂപയുടെയും പത്ത് രൂപയുടെയും നാണയങ്ങള്‍ വിനിമയത്തില്‍ തുടരുമെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. പുതിയ അഞ്ച് രൂപാ നാണയത്തിന്റെ മറുപുറത്ത് അലഹബാദ് ഹൈക്കോടതി കെട്ടിടത്തിന്റെ ചിത്രമായിരിക്കും ഉണ്ടാകുക. 1866-2016 വര്‍ഷം ഇംഗ്ലീഷ് അക്കത്തില്‍ ചിത്രത്തിനു താഴ് ഭാഗത്തായി ചേര്‍ക്കുമെന്നും ആര്‍ബിഐ പ്രസ്താവനയിലൂടെ അറിയിച്ചു.

പത്ത് രൂപാ നാണയത്തിന്റെ മറുപുറത്ത് നാഷണല്‍ ആര്‍ക്കൈവ്‌സ് കെട്ടിടത്തിന്റെ ചിത്രമായിരിക്കും ഉള്‍പ്പെടുത്തുക. ഇതിനു മുകളില്‍ മധ്യഭാഗത്തായി 125ാം വാര്‍ഷികാഘോഷത്തിന്റെ ലോഗോയും ചിത്രീകരിക്കും. ചിത്രത്തിന്റെ മുകളില്‍ 1916-2016 വര്‍ഷം അന്താരാഷ്ട്ര അക്കത്തില്‍ എഴുതിചേര്‍ക്കുമെന്നും ആര്‍ബിഐ പ്രസ്താവനയില്‍ പറയുന്നു.

Comments

comments

Categories: Top Stories