ക്യൂന്‍സ് എന്റര്‍പ്രൈസ് അവാര്‍ഡ് യൂസിഫലിക്ക്

ക്യൂന്‍സ് എന്റര്‍പ്രൈസ് അവാര്‍ഡ് യൂസിഫലിക്ക്

കൊച്ചി: പ്രമുഖ മലയാളി വ്യവസായിയായ എം എ യൂസിഫലിയുടെ ബ്രിട്ടനിലെ ഭക്ഷ്യ സംസ്‌കരണ പ്ലാന്റായ വൈ ഇന്റര്‍നാഷണല്‍ യുകെ ലിമിറ്റഡിന് ഈ വര്‍ഷത്തെ ക്യൂന്‍സ് എന്റര്‍പ്രൈസ് അവാര്‍ഡ് ലഭിച്ചു. യുകെയിലെ വാണിജ്യ-സാമ്പത്തിക മേഖലയ്ക്കു നല്‍കിയ മികച്ച സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. പുരസ്‌കാര ലബ്ധിയില്‍ സന്തോഷമുണ്ടെന്നും കമ്പനിയുടെ പദ്ധതികള്‍ കൂടുതല്‍ ശക്തമാക്കുന്നതിനും യുകെയിലെ ബിസിനസ് വികസനത്തിനും അവാര്‍ഡ് പ്രചോദനം നല്‍കുന്നതായും എം എം യൂസിഫലി പറഞ്ഞു. തങ്ങളുടെ ഇന്നൊവേറ്റേഴ്‌സ് യുകെയുടെ സമ്പദ് വ്യവസ്ഥയുടെ പുരോഗതിക്ക് സംഭാവന നല്‍കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബര്‍മിംഗ്ഹാമില്‍ 2013 ല്‍ പ്രവര്‍ത്തനമാരംഭിച്ച് വൈ ഇന്റര്‍നാഷണല്‍ യുകെ ലിമിറ്റഡിന്റെ ഭക്ഷ്യസംസ്‌കരണ പ്ലാന്റില്‍ 300 ഓളം പ്രാദേശിക ജീവനക്കാരാണുള്ളത്. യുകെയിലെ സംസ്‌കരിച്ച ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലെയും മിഡില്‍ ഈസ്റ്റിലെയും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ വിപണനം ചെയ്യുന്നതിന് പ്ലാന്റ് സഹായകമാകുന്നുണ്ട്. ബര്‍മിംഗ്ഹാം നഗരത്തില്‍ ലോകോത്തര നിലവാരത്തിലുള്ള മറ്റൊരു ഭക്ഷ്യ സംസ്‌കരണ പ്ലാന്റ്കൂടി ആരംഭിക്കും. ഇതിനായി നഗരസഭ 12.5 ഏക്കര്‍ സ്ഥലം അനുവദിച്ചിട്ടുണ്ട്. കയറ്റുമതി വര്‍ധിപ്പിക്കാന്‍ സഹായകമായ ഈ പദ്ധതിക്കായി 300 കോടിയുടെ നിക്ഷേപം നടത്തുമെന്നും യൂസിഫലി കൂട്ടിച്ചേര്‍ത്തു. എലിസബത്ത് രാജ്ഞിയുടെ ജന്‍മദിനത്തോടനുബന്ധിച്ച് ഇന്നൊവേഷന്‍, രാജ്യാന്തര വ്യാപാരം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളില്‍ മികച്ച നേട്ടം കൈവരിക്കുന്ന ബിസിനസുകള്‍ക്കാണ് എല്ലാ വര്‍ഷവും ക്യൂന്‍ എന്റര്‍പ്രൈസ് അവാര്‍ഡ് നല്‍കുന്നത്.

Comments

comments

Categories: Business & Economy, World