എന്നന്നേക്കുമായി നഷ്ടപ്പെട്ട പറുദീസ

എന്നന്നേക്കുമായി നഷ്ടപ്പെട്ട പറുദീസ

അന്ധകവി ജോണ്‍ മില്‍ട്ടന്റെ ഇംഗ്ലീഷ് ഭാഷയിലേക്കുള്ള സംഭാവനകള്‍ അവിസ്മരണീയങ്ങളാണ്. ജനിച്ചത് ലണ്ടനിലെ സമ്പന്ന വ്യവസായിയുടെ മകനായിട്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ജീവിതാവസാനം ദുരിതങ്ങള്‍ നിറഞ്ഞതായിരുന്നു. ഭാഷയില്‍ അഗ്രഗണ്യനായിരുന്നു അദ്ദേഹം. പഠനശേഷം വിവിധ ഭാഷകളിലുള്ള സാഹിത്യകൃതികള്‍ വായിക്കുന്നതിന് ആറ് നീണ്ട വര്‍ഷമാണ് അദ്ദേഹം വിനിയോഗിച്ചത്.

1642ല്‍ 17 വയസുകാരിയായ മേരി പൗവലിനെ ജോണ്‍ വിവാഹം ചെയ്തുവെങ്കിലും ഏതാനും ആഴ്ചകള്‍ക്ക് ശേഷം അവര്‍ അദ്ദേഹത്തെ വിട്ടു പോയി. അതിനു ശേഷം വിവാഹ മോചനത്തിന് വേണ്ടി വാദിക്കുന്ന ലഘുലേഖകള്‍ അദ്ദേഹം എഴുതി. ഭാര്യ പിന്നീട് തിരികെ വന്നെങ്കിലും അവരുടെ മരണത്തെത്തുടര്‍ന്ന് ആ ദാമ്പത്യ ബന്ധം അധികനാള്‍ നീണ്ടു നിന്നല്ല. പിന്നീട് രണ്ട് തവണ അദ്ദേഹം വിവാഹിതനായി. ചാര്‍സ് ഒന്നാമനെ പുറത്താക്കുന്നതിനെ പിന്തുണച്ച ജോണ്‍ സഭയുടെ അധികാരത്തിനെതിരെയും തുറന്നടിച്ചു.

ഇംഗ്ലീഷ് സാഹിത്യത്തിലെ അതികായനായ ജോണിന് 1651ല്‍ തന്റെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടു. സഹായിയെ വെച്ച് ജോലികള്‍ പൂര്‍ത്തിയാക്കിയെങ്കിലും കോമണ്‍വെല്‍ത്ത് അട്ടിമറിക്കപ്പെട്ടതിനാല്‍ അദ്ദേഹം ജയിലലടയ്ക്കപ്പെട്ടു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴേക്കും അദ്ദേഹത്തിന് തന്റെ പണവും സ്ഥാനമാനങ്ങളുമെല്ലാം നഷ്ടപ്പെട്ടിരുന്നു.

അതിനുശേഷം അദ്ദേഹം എഴുതിയ കവിതയാണ് പറുദീസയുടെ നഷ്ടം അഥവാ പാരഡൈസ് ലോസ്റ്റ്. അച്ചടിക്കുന്നതിന് തൊട്ട് മുന്‍പ് അദ്ദേഹം ഈ കവിതയുടെ പകര്‍പ്പവകാശം കേവലം പത്ത് പൗണ്ടിന് വിറ്റു. എന്നാല്‍ കവിത പുറത്തിറങ്ങിയതിനു ശേഷം ഇംഗ്ലീഷ് സാഹിത്യത്തിലെ ഏറ്റവും ശ്രേഷ്ഠമായ കൃതികളിലൊന്നായി അത് മാറി.

Comments

comments

Categories: World