Archive

Back to homepage
Education

എഫ്ബി പോസ്റ്റിടാന്‍ കോളെജില്‍ പഠിക്കാം

ഡെല്‍ഹി സര്‍വകലാശാലയിലെ ഇംഗ്ലീഷ് സാഹിത്യവിഭാഗം വിദ്യാര്‍ത്ഥികളുടെ സിലബസില്‍ ഫേസ്ബുക്ക് പോസ്റ്റുകല്‍ എങ്ങനെ തയാറാക്കാം എന്നതും ഉള്‍പ്പെടുത്തിയേക്കും. അക്കാഡമിക് റൈറ്റിംഗ് എന്ന വിഭാഗത്തിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ കോളെജുകളുടെ അഭിപ്രായം കൂടി ലഭ്യമായ ശേഷമേ അന്തിമ തീരുമാനമെടുക്കൂ.

Tech

വ്യാജവാര്‍ത്തകള്‍ക്കെതിരേ വിക്കിട്രിബ്യൂണ്‍

വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരേ വിക്കിട്രിബ്യൂണ്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ മാധ്യമം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വിക്കിപീഡിയ സ്ഥാപകന്‍ ജിമ്മി വെയ്ല്‍സ്. പ്രൊഫഷണല്‍ ജേര്‍ണലിസ്റ്റുകള്‍ക്കൊപ്പം സൗജന്യമായി വിവരങ്ങള്‍ നല്‍കുന്ന സംഘവും ഈ സംരംഭത്തിന്റെ ഭാഗമാകും. ക്രൗണ്ട് ഫണ്ടിംഗിലൂടെയാണ് പണം കണ്ടെത്തുന്നത്.

Tech

ഗാലക്‌സി ഓണ്‍ നെക്സ്റ്റ്

64 ജിബി ഇന്റേണല്‍ മെമ്മറിയുമായി ഗാലക്‌സി ഓണ്‍ നെക്സ്റ്റിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി. നിലനില്‍ ഫഌപ്കാര്‍ട്ടിലൂടെ മാത്രമാണ് വില്‍പ്പന. 16,900 രൂപയാണ് വില. ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്‌മെലോ ഒഎസ്, 1.6 ഗിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ പ്രൊസസര്‍, 3 ജിബി റാം, 3300 എംഎഎച്ച്

Tech Top Stories

പാക് വെബ്‌സൈറ്റില്‍ മലയാളം

പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയിലുള്ള കാര്‍ഷിക സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ വൈസ് പ്രിന്‍സിപ്പാളുടെ രാജി സന്ദേശം എത്തിയത് മലയാളത്തില്‍. മലയാളി ഹാക്കര്‍മാരാണ് ഈ പണി ഒപ്പിച്ചത്. കുല്‍ഭൂഷന്‍ യാദവിന് വധശിക്ഷ വിധിച്ചതിനു തിരിച്ചടിയായാണ് കേരള സൈബര്‍ വാരിയേഴ്‌സ് പാക് വെബ്‌സൈറ്റുകള്‍ ആക്രമിച്ചത്.

Auto

ഫോക്‌സ്‌വാഗണ്‍ ഡുകാറ്റി വില്‍ക്കുന്നു

ഹീറോ മോട്ടോകോര്‍പ്പിനോ ചൈനീസ് ബ്രാന്‍ഡുകള്‍ക്കോ വില്‍ക്കാനാണ് ആലോചിക്കുന്നത് ഫ്രാങ്ക്ഫര്‍ട്ട് : ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഡുകാറ്റിയെ വില്‍ക്കാന്‍ മാതൃകമ്പനിയായ ഫോക്‌സ്‌വാഗണ്‍ ആലോചിക്കുന്നു. ഡീസല്‍ഗേറ്റ് സംഭവത്തിനുശേഷം മുന്നോട്ടുള്ള പ്രയാണത്തിന് ഫണ്ട് കണ്ടെത്തുന്നതിനാണ് യൂറോപ്പിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കള്‍ കടുത്ത തീരുമാനമെടുക്കുന്നത്. നിക്ഷേപകാര്യങ്ങളില്‍

Business & Economy

കര്‍ഷകരില്‍ നിന്ന് നേരിട്ട് ഉല്‍പ്പന്നം വാങ്ങുന്നതിനെ പിന്തുണച്ച് നിതി ആയോഗ്

കാര്‍ഷിക-കാര്‍ഷികേതര വരുമാനങ്ങള്‍ തമ്മിലുള്ള അന്തരം കുറയ്ക്കാന്‍ സഹായിക്കുന്ന അര ഡസനോളം പ്രവര്‍ത്തനങ്ങള്‍ നിതി ആയോഗ് ഏറ്റെടുത്തിട്ടുണ്ട് ന്യൂഡെല്‍ഹി: കര്‍ഷകരില്‍ നിന്ന് നേരിട്ട് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ അനുവദിക്കുന്ന നിയമനിര്‍മ്മാണത്തിന് സമ്മര്‍ദം ചെലുത്താനൊരുങ്ങി നിതീ ആയോഗിന്റെ വിദഗ്ധ സംഘം. കര്‍ഷകര്‍ക്കും വാങ്ങുന്നവര്‍ക്കും മെച്ചപ്പെട്ട

Top Stories

‘മൊബീല്‍ ഉപയോക്താക്കളില്‍ 60% പേരും കോള്‍ മുറിയല്‍ പ്രശ്‌നം അഭിമുഖീകരിക്കുന്നു’

ടെലികോം കമ്പനികള്‍ ഇതു സംബന്ധിച്ച് രണ്ടാഴ്ച കൂടുമ്പോള്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശം ന്യൂഡെല്‍ഹി: ഇന്ത്യയിലെ 60 ശതമാനം മൊബീല്‍ ഫോണ്‍ ഉപയോക്താക്കളും കോള്‍ മുറിയല്‍ പ്രശ്‌നം നേരിടുന്നതായി സര്‍വെ. ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് രാജ്യ ൃവ്യാപകമായി സംഘടിപ്പിച്ച സര്‍വെയിലാണ് ഇക്കാര്യം വ്യക്തമായത്. ഇതില്‍

Top Stories

അഞ്ചിന്റെയും പത്തിന്റെയും പുതിയ നാണയങ്ങള്‍ ഉടന്‍ പുറത്തിറക്കും

മുംബൈ: അഞ്ച് രൂപയുടെയും പത്ത് രൂപയുടെയും പുതിയ നാണയങ്ങള്‍ ഉടന്‍ വിനിമയത്തിലെത്തിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. അലഹബാദ് ഹൈകോടതിയുടെ 150ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പുതിയ അഞ്ച് രൂപയും നാഷണല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയുടെ 125ാം വര്‍ഷത്തോടനുബന്ധിച്ച് പുതിയ പത്ത് രൂപയും സര്‍ക്കാര്‍

Top Stories

സൈനിക ക്യാംപിനു നേരെ ഭീകരാക്രമണം: മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

കുപ്‌വാര: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയില്‍ ഇന്ത്യ-പാക് അതിര്‍ത്തിക്കടുത്തു സൈനിക ക്യാംപില്‍ ഭീകരാക്രമണം. ആക്രമണത്തില്‍ സൈനിക ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്നു സൈനികര്‍ക്കു വീരമൃത്യു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ജമ്മു കശ്മീരിലെ ഉറിയില്‍ നടന്ന ഭീകരാക്രമണത്തിനു ശേഷം സൈനിക ക്യാംപിനു നേരേ നടക്കുന്ന

Politics Top Stories

ഡല്‍ഹിയിലെ തോല്‍വി, ആം ആദ്മിയുടെ തിരിച്ചുവരവ് പ്രതീക്ഷിക്കാമോ?

ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മിക്കു നേരിട്ട പരാജയം കെജ്‌രിവാളിനു വന്‍ തിരിച്ചടിയായി. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഗോവ, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോല്‍വിയോടെ ആം ആദ്മിയെ ദേശീയ പാര്‍ട്ടിയായി ഉയര്‍ത്തിക്കൊണ്ടു വരാനുള്ള സാധ്യതകള്‍ മങ്ങി. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഗുജറാത്ത്,

Auto

കിയ മോട്ടോഴ്‌സ് ഇന്ത്യയിലേക്ക്

ആന്ധ്രാ പ്രദേശിലെ അനന്തപുര്‍ ജില്ലയില്‍ ആദ്യ മാനുഫാക്ച്ചറിംഗ് പ്ലാന്റ് സ്ഥാപിക്കും ; ഇന്ത്യയില്‍ നടത്തുന്നത് 1.1 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ന്യൂ ഡെല്‍ഹി : ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയ മോട്ടാഴ്‌സ് കോര്‍പ്പ് ഇന്ത്യയില്‍ 1.1 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം

Auto

ദുബായ് എക്‌സ്‌പോ 2020ല്‍ പറക്കും കാറുകള്‍ പരീക്ഷിക്കാന്‍ യുബര്‍

ദുബായിലും ഡല്ലാസിലും മൂന്ന് വര്‍ഷത്തിനുള്ളില്‍ പറക്കും കാറുകള്‍ പരീക്ഷിക്കനാണ് യുബറിന്റെ തീരുമാനം ദുബായ്: ദുബായിലും ഡല്ലാസിലും മൂന്ന് വര്‍ഷത്തിനുള്ളില്‍ പറക്കും കാറുകള്‍ പരീക്ഷിക്കാനൊരുങ്ങി യുബര്‍. ഇരു നഗരങ്ങളിലേയും ഉദ്യോഗസ്ഥരുമായി യുബര്‍ ടെക്‌നോളജി ഇന്‍കോര്‍പ്പറേറ്റ് ഇതുസംബന്ധിച്ച് ധാരണയിലെത്തി. എക്‌സ്‌പോ 2020 പരിപാടിയില്‍ ദുബായില്‍

World

സൗദിയുടെ സോളാര്‍ പദ്ധതി 7,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

2020 ആകുമ്പോഴേക്കും 3.45 ഗിഗാവാട്ട് ഉല്‍പ്പാദന ശേഷിയുള്ള സൗരോര്‍ജ പദ്ധതികളും കാറ്റാടി പാടങ്ങളും നിര്‍മിക്കാനാണ് സൗദിയുടെ പദ്ധതി റിയാദ്: സോളാര്‍ പവര്‍ പദ്ധതിയിലൂടെ 7,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാവുമെന്ന പ്രതീക്ഷയില്‍ സൗദി അറേബ്യ. പ്രാദേശികമായി നിര്‍മിച്ച ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനും സൗദിക്ക് പദ്ധതിയുണ്ട്.

Business & Economy

ആദ്യപാദത്തില്‍ നക്കീലിന് 400 മില്ല്യണ്‍ ഡോളര്‍ ലാഭം

2017ലെ ആദ്യ മൂന്ന് മാസത്തിനുള്ളില്‍ നക്കീല്‍ കൈമാറിയത് 400ലധികം വീടുകള്‍ ദുബായ്: ഈ വര്‍ഷം ആദ്യ പാത്തില്‍ പ്രമുഖ ബില്‍ഡറായ നക്കീലിന് മികച്ച ലാഭം. ഈ പാദത്തിലെ അറ്റലാഭം 400 മില്ല്യണ്‍ ഡോളറാണെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മികച്ച

FK Special

മാറിനില്‍ക്കേണ്ട വ്യക്തിഭാഗം

ഹൈക്കോടതികളുടെയും സുപ്രീംകോടതിയുടേയും അധികാരങ്ങള്‍ക്ക് പരിമിതിയുണ്ട്. ഇത് ഭരണഘടനാപരമായിത്തന്നെ നിര്‍വ്വചിക്കപ്പെട്ടിട്ടുള്ളതുമാണ്. ഇത് മറികടക്കുമ്പോള്‍ കോടതികള്‍ ആക്റ്റിവിസത്തിലേക്ക് തെന്നിമാറും. കോടതികളെ ജനപ്രതിനിധികള്‍ ബഹുമാനിക്കുന്നതുപോലെ തിരിച്ചു കോടതികള്‍ ജനപ്രതിനിധികളെ ബഹുമാനിക്കുകയും വേണം സി കെ ഗുപ്തന്‍ ലെജിസ്ലേച്ചര്‍, ജുഡീഷ്യറി, എക്‌സിക്യൂട്ടിവ്, മീഡിയ- ജനാധിപത്യത്തിന്റെ നെടുംതൂണുകളാണ് ഈ