പുതിയ വോള്‍വോ XC60 മിഡ്-സൈസ് എസ്‌യുവിയുടെ ഉല്‍പ്പാദനം ആരംഭിച്ചു

പുതിയ വോള്‍വോ XC60 മിഡ്-സൈസ് എസ്‌യുവിയുടെ ഉല്‍പ്പാദനം ആരംഭിച്ചു

ഇന്ത്യയിലെത്തുന്നത് അടുത്ത വര്‍ഷം

ന്യൂ ഡെല്‍ഹി : വോള്‍വോയുടെ പുതിയ തഇ60 മിഡ്-സൈസ് എസ്‌യുവിയുടെ ഉല്‍പ്പാദനം സ്വീഡനിലെ ടോര്‍സ്‌ലാന്‍ഡ പ്ലാന്റില്‍ ആരംഭിച്ചു. ഒമ്പത് വര്‍ഷം മുമ്പ് വിപണിയിലെത്തിച്ച വോള്‍വോ തഇ60 തുടര്‍ന്നിങ്ങോട്ട് യൂറോപ്പിലെ ബെസ്റ്റ്-സെല്ലിംഗ് പ്രീമിയം മിഡ്-സൈസ് എസ്‌യുവിയായി മാറിയിരുന്നു. ആഗോളതലത്തില്‍ ഇതുവരെ പത്ത് ലക്ഷം തഇ60 മിഡ്-സൈസ് എസ്‌യുവിയാണ് വിറ്റുപോയത്. വോള്‍വോയുടെ കാറുകളുടെ വില്‍പ്പന പരിശോധിച്ചാല്‍ ആകെ വില്‍പ്പനയുടെ 30 ശതമാനം ഈ തഇ60 മിഡ്-സൈസ് എസ്‌യുവിയാണ്.

ഒരുപാട് മാറ്റങ്ങളുമായി പുതിയ വോള്‍വോ XC60 ഇക്കഴിഞ്ഞ ജനീവ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. വോള്‍വോയുടെ SPA പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിക്കുന്ന നാലാമത്തെ മോഡലാണ് പുതിയ വോള്‍വോ തഇ60. ഇന്ത്യയില്‍ വില്‍ക്കുന്ന S90 യുടെ നിലവിലെ വേര്‍ഷന്‍ ഇതേ പ്ലാറ്റ്‌ഫോമിലാണ്.

വോള്‍വോ XC60 യിലെ T8 ട്വിന്‍ എന്‍ജിന്‍ പെട്രോള്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് 407 എച്ച്പി കരുത്തേകും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് 5.3 സെക്കന്‍ഡ് മതിയെന്ന് കമ്പനി അവകാശപ്പെടുന്നു. പ്ലാന്റിലെ എല്ലാവര്‍ക്കും ഇന്ന് അഭിമാന ദിവസമായിരുന്നുവെന്ന് വോള്‍വോ ടോര്‍സ്‌ലാന്‍ഡ പ്ലാന്റ് വൈസ് പ്രസിഡന്റ് മാഗ്നസ് നില്‍സണ്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച്ചകളില്‍ ഈ പുതിയ മോഡലിനായി പ്ലാന്റിലെ എല്ലാവരും അക്ഷീണം പ്രയത്‌നിച്ചു. പുതിയ XC60 ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഡെലിവറി നടത്താമെന്നും അദ്ദേഹം പറഞ്ഞു.

നിരവധി സുരക്ഷാ സവിശേഷതകളോടെയാണ് പുതിയ വോള്‍വോ XC60 വരുന്നത്. ഓണ്‍കമിംഗ് ലെയ്ന്‍ മിറ്റിഗേഷന്‍, BLIS അഥവാ ബ്ലൈന്‍ഡ് സ്‌പോട്ട് ഇന്‍ഡിക്കേഷന്‍ സിസ്റ്റം എന്നിവയാണ് ഇവയില്‍ പ്രധാനം. വോള്‍വോയുടെ സെമി-ഓട്ടോണമസ് ഡ്രൈവിംഗ് സിസ്റ്റമായ പൈലറ്റ് അസ്സിസ്റ്റും പുതിയ വോള്‍വോ തഇ60 യിലുണ്ടാകും.

എക്‌സ്റ്റീരിയറിന് നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന മുന്‍ഗാമിയായ XC90 യോട് സാമ്യമുണ്ട്. വോള്‍വോയുടെ ‘തോര്‍ ഹാമ്മര്‍’ എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ് എക്സ്റ്റീരിയറിലെ സവിശേഷത. എല്‍ഇഡി ടെയ്ല്‍ ലാമ്പുകള്‍, ഹൈ മൗണ്ടഡ് എല്‍ഇഡി സ്റ്റോപ് ലാമ്പ്, റീട്രാക്റ്റബ്ള്‍ ഹെഡ്‌ലാമ്പ് വാഷറുകള്‍, േ്രഗ ആന്‍ഡ് സില്‍വര്‍ നിറങ്ങളിലുള്ള അലോയ് വീലുകള്‍ എന്നിവയും സവിശേഷതകളാണ്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും ഉണ്ടാകും. 2018 തുടക്കത്തില്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കും. മെഴ്‌സിഡസ്-ബെന്‍സ് ജിഎല്‍ഇ ആയിരിക്കും പ്രധാന എതിരാളി.

Comments

comments

Categories: Auto